തിരുവനന്തപുരം: എം പാനല്‍ കണ്ട്കടര്‍മാരെ പിരിച്ചു വിട്ടതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസിക്ക് ഉണ്ടായ നഷ്ടത്തില്‍ നിന്ന് വകുപ്പ് കരകയറുന്നുവെന്ന് റിപ്പോര്‍ട്ട്. വരുമാനത്തില്‍ വര്‍ധനവുണ്ടായതോടെയാണ് പ്രതിസന്ധിക്ക് അയവു വന്നത്. ഇന്നലെ ലഭിച്ച് വരുമാനം ഏഴുകോടി കവിഞ്ഞിരുന്നു. 7,66,16,366 രൂപയാണ് ഇന്നലത്തെ വരുമാനം. കഴിഞ്ഞ ശനിയാഴ്ചയെ അപേക്ഷിച്ച് ഒരു കോടിയോളം രൂപയുടെ വര്‍ധനവുണ്ടായെന്ന് കെഎസ്ആര്‍ടിസി വ്യക്തമാക്കി.
കൂടാതെ ഇന്നലെ 963 സര്‍വ്വീസുകള്‍ മുടങ്ങിയെങ്കിലും അത് വരുമാനത്തെ ബാധിച്ചിട്ടില്ല എന്നാണ് വകുപ്പ് വ്യക്തമാക്കുന്നത്. അതേസമയം പുതുതായി നിയമനം ലഭിച്ച കണ്ടക്ടര്‍മാരെ അന്യ ജില്ലകളില്‍ നിയോഗിക്കുന്നതിനെച്ചൊല്ലി വിവാദവും കൊഴുക്കുന്നുണ്ട്.
വിവിധ ജില്ലകളില്‍ കെഎസ്ആര്‍ടിസിയില്‍ നിന്നും പിരിച്ച് വിട്ട കണ്ടക്ടര്‍മാരുടെ ലോങ്ങ് മാര്‍ച്ച് ഇന്നലെ കൊല്ലത്ത് നിന്നും യാത്ര തുടങ്ങി. മാര്‍ച്ച് തിങ്കളാഴ്ച സെക്രട്ടേറിയറ്റിന് മുന്നിലെത്തും. തുടര്‍ന്ന് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കും.
Post Your Comments