Latest NewsNewsIndia

കങ്കണ ബിജെപിക്കായി ഇറങ്ങുമോ ? ; രാജ്യത്തെ ഏറ്റവും വലിയ സൂപ്പര്‍ താരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്ളതിനാല്‍ ബിജെപിയ്ക്ക് മറ്റൊരു താരവും ആവശ്യമില്ല ; ദേവേന്ദ്ര ഫട്‌നാവിസ്

പട്ന: രാജ്യത്തെ ഏറ്റവും വലിയ സൂപ്പര്‍ താരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്ളതിനാല്‍ ബിജെപിയ്ക്ക് മറ്റൊരു താരവും ആവശ്യമില്ലെന്ന് മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. ബോളിവുഡ് താരം കങ്കണ റണാവത്ത് ബിഹാറിലെ ഭരണകക്ഷിക്കുവേണ്ടി പ്രചാരണം നടത്തുമോ എന്ന് ചോദിച്ചതിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ബീഹാറിലെ കതിഹാറില്‍ സംസ്ഥാന തിരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിനിടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ബിജെപിയുടെ ഏറ്റവും വലിയ താരവും രാജ്യത്തിന്റെ സൂപ്പര്‍സ്റ്റാറുമായ നരേന്ദ്ര മോദി ഉള്ളതിനാല്‍ ഞങ്ങള്‍ക്ക് ഒരു താരവും ആവശ്യമില്ല. അദ്ദേഹമുള്ളതിനാല്‍ ഞങ്ങള്‍ രാജ്യത്ത് തുടര്‍ച്ചയായി വിജയിച്ചു, എല്ലായിടത്തും ഞങ്ങള്‍ വിജയിക്കും, ”ബിഹാറില്‍ ബിജെപി പ്രചാരണത്തിന് മേല്‍നോട്ട ചുമതല വഹിക്കുന്ന ഫഡ്നാവിസ് പറഞ്ഞു.

മുംബൈയെ പാകിസ്ഥാന്‍ അധിനിവേശ കശ്മീരുമായി താരതമ്യപ്പെടുത്തുന്ന കങ്കണ റണാവത്തിനെക്കുറിച്ച് മഹാരാഷ്ട്രയിലെ ബിജെപി ജാഗ്രത പുലര്‍ത്തുന്നുണ്ട്. ഇത് വലിയ വിവാദമായിത്തീരുകയും ശിവസേനയുമായി വാക്കുതര്‍ക്കത്തിന് കാരണമാവുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞയാഴ്ച, താരത്തിന്റെ മുംബൈയിലെ ഓഫീസ് ശിവസേനയുടെ നിയന്ത്രണത്തിലുള്ള മുനിസിപ്പാലിറ്റി കോര്‍പ്പറേഷന്‍ പൊളിച്ചുനീക്കിയത് ഫഡ്‌നാവിസ് വിമര്‍ശിച്ചിരുന്നുവെങ്കിലും മുംബൈയെക്കുറിച്ചുള്ള കങ്കണയുടെ അഭിപ്രായത്തെ പിന്തുണയ്ക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

”നിങ്ങള്‍ ദാവൂദിന്റെ വീട് പൊളിക്കാന്‍ പോകുന്നില്ല, പക്ഷേ കങ്കണയുടെ വീട് പൊളിക്കാന്‍ ആഗ്രഹിക്കുന്നു … മഹാരാഷ്ട്ര സര്‍ക്കാര്‍ കൊറോണ വൈറസുമായി പോരാടുകയല്ല, കങ്കണയുമായാണ് ” ഫഡ്നാവിസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button