കോഴിക്കോട് : വിവിധ രാജ്യങ്ങളുടെ കറന്‍സികളുമായി യാത്രക്കാരന്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍. കാസർകോട് സ്വദേശി അബ്ദുൽ സത്താറിനെയാണ് സിഐഎസ്എഫിന്റെ സഹായത്തോടെ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് അറസ്റ്റ് ചെയ്തത്.
യുഎഇയിലേക്ക് കടത്താന്‍ ശ്രമിച്ച സൗദി റിയാല്‍, ഖത്തര്‍ റിയാല്‍, ഒമാനി റിയാല്‍, യുഎഇ ദിര്‍ഹം എന്നിവയുടെ 15.7 ലക്ഷം രൂപയ്ക്ക് തുല്യമായ കറന്‍സികൾ ഇയാളിൽ നിന്നും പിടിച്ചെടുത്തത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Post Your Comments