Latest NewsKeralaIndia

മന്ത്രി കെടി ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യും, വിശുദ്ധ ഗ്രന്ഥത്തിന്റെ മറവില്‍ സ്വര്‍ണ്ണവും രാജ്യവിരുദ്ധ ലഘുലേഘകളും കടത്തിയിട്ടുണ്ടോ എന്ന് അന്വേഷണം, മൊഴി ഡോവലും പരിശോധിക്കും

അരൂരിലെ വ്യവസായി അനസിന്റെ ഇന്നോവ ക്രിസ്റ്റ കാറില്‍ ജലീല്‍ ഇന്നലെ രാവിലെ ഒമ്പതരയ്ക്ക് കൊച്ചിയിലെ എന്‍ഫോഴ്സ്‌മെന്റ് ഓഫീസിലെത്തിയെന്നാണ് പുറത്തുവരുന്ന വിവരം.

കൊച്ചി: സംസ്ഥാന രാഷ്‌ട്രീയത്തില്‍ ഏറെ പ്രകമ്പനങ്ങള്‍ക്ക് വഴിതുറന്ന്, നയതന്ത്ര ചാനലിലൂട‌െയുള്ള സ്വര്‍ണക്കടത്ത് കേസില്‍ മന്ത്രി കെ.ടി. ജലീലിനെ നാടകീയമായി എന്‍ഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്തു. രഹസ്യമായി നടത്തിയ ചോദ്യംചെയ്യല്‍ ന്യൂഡല്‍ഹിയിലുള്ള എന്‍ഫോഴ്സ്‌മെന്റ് മേധാവി എസ്. കെ. മിശ്രയാണ് ഇന്നലെ വൈകിട്ട് ആറ് മണിയോടെ സ്ഥിരീകരിച്ചത്. എന്നാല്‍ സ്ഥിരീകരിക്കാന്‍ കേസന്വേഷണം നടത്തുന്ന ഇ.ഡി കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല.

അതെ സമയം ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യുമെന്നാണ് സൂചന .പല ചോദ്യങ്ങളിലും കൃത്യമായ ഉത്തരം നല്‍കാതെ ജലീല്‍ ഒഴിഞ്ഞുമാറി. ചോദ്യം ചെയ്യല്‍ തൃപ്തികരമായിരുന്നില്ല; ഇന്നലെ നല്‍കിയ മൊഴി പരിശോധിച്ച ശേഷം വീണ്ടും ചോദ്യം ചെയ്യാനാണ് തീരുമാനം. ജലീലിന്റെ മൊഴി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും നേരിട്ട് പരിശോധിക്കും. അതിന് ശേഷം മന്ത്രിയെ കേസില്‍ പ്രതിയാക്കണോ എന്നും തീരുമാനിക്കുമെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് .

സ്റ്റേറ്റ് കാര്‍ സുഹൃത്തിന്റെ വീട്ടില്‍ നിര്‍ത്തിയിട്ട് സ്വകാര്യവാഹനത്തില്‍ ചോദ്യം ചെയ്യലിനെത്തിയതും വിവാദമായി. അരൂരിലെ വ്യവസായി അനസിന്റെ ഇന്നോവ ക്രിസ്റ്റ കാറില്‍ ജലീല്‍ ഇന്നലെ രാവിലെ ഒമ്പതരയ്ക്ക് കൊച്ചിയിലെ എന്‍ഫോഴ്സ്‌മെന്റ് ഓഫീസിലെത്തിയെന്നാണ് പുറത്തുവരുന്ന വിവരം. രണ്ടു മണിക്കൂര്‍ ചോദ്യംചെയ്യലിനു വിധേയനായി. അതിനുശേഷം അരൂരിലെ വ്യവസായിയുടെ വീട്ടിലേക്കു മടങ്ങി.

അവിടെ പാര്‍ക്ക് ചെയ്തിരുന്ന ഔദ്യോഗിക വാഹനത്തില്‍ പിന്നീട് മലപ്പുറത്തെ വീട്ടിലേക്ക് പോയി. മന്ത്രി ജലീല്‍ അനസിന്റെ വീട്ടിലെത്തിയതിന് സ്ഥിരീകരണമുണ്ട്. പ്രാഥമിക നടപടിയുടെ ഭാഗമായാണ് ചോദ്യം ചെയ്തതെന്ന് എന്‍ഫോഴ്സ്‌മെന്റ് മേധാവി വ്യക്തമാക്കി.നയതന്ത്ര ചാനലിലൂടെയുള്ള സ്വര്‍ണക്കടത്ത് പിടികൂടിയതു മുതല്‍ ജലീല്‍ വിവാദങ്ങളില്‍പ്പെട്ടിരുന്നു. സ്വപ്നയുമായുള്ള ഫോണ്‍വിളി രേഖകള്‍ പുറത്തുവന്നതോടെ, വിശദീകരണവുമായി മന്ത്രി രംഗത്തെത്തി.

കേന്ദ്രസര്‍ക്കാരിന്റെ അനുമതിയില്ലാതെ പ്രോട്ടോക്കോള്‍ ലംഘിച്ച്‌ മന്ത്രി യു.എ.ഇ കോണ്‍സുലേറ്റുമായി ബന്ധം സ്ഥാപിച്ച വിവരവും പുറത്തുവന്നു. മതഗ്രന്ഥങ്ങളും റംസാന്‍ കിറ്റുകളും വാങ്ങുന്നതിനായാണ് കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടതെന്നായിരുന്നു ജലീലിന്റെ വിശദീകരണം. ഇക്കാര്യങ്ങളില്‍ ഒരുപാടു പൊരുത്തക്കേടുകളുണ്ടെന്നാണ് എന്‍.ഐ.എയും കസ്റ്റംസും ഇ.ഡിയും നല്‍കുന്ന വിവരം.

സ്വര്‍ണക്കടത്തു പ്രതികള്‍ യുഎഇ കോണ്‍സുലേറ്റ് വഴി ജലീലുമായി അടുത്ത ബന്ധമുണ്ടാക്കിയെന്നും അതിന്റെ മറവില്‍ കുറ്റകൃത്യം നടത്തിയെന്നുമുള്ള നിഗമനത്തിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. യുഎഇ കോണ്‍സുലേറ്റിലേക്ക് ഖുറാന്റെ മറവില്‍ എത്തിയ 250 പാക്കറ്റുകളില്‍ ചിലത് സി-ആപ്ടിലെ വാഹനം ഉപയോഗിച്ച്‌ മലപ്പുറത്തും തുടര്‍ന്ന് കര്‍ണാടകത്തിലെ ഭട്കലിലേക്കും അയച്ചിരുന്നു.

ഈ പാക്കറ്റുകള്‍ അടക്കം കഴിഞ്ഞ രണ്ട് വര്‍ഷമായി നയതന്ത്ര ചാനല്‍ വഴി പാക്കേജുകള്‍ വന്നിട്ടില്ലെന്നാണ് സംസ്ഥാന പ്രോട്ടോകോള്‍ വിഭാഗം എന്‍ഐഎ, എന്‍ഫോഴ്‌സ്‌മെന്റ്, കസ്റ്റംസ് എന്നിവരെ അറിയിച്ചത്. നേരത്തെ, സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി. ജലീലിന്റെ കീഴിലുള്ള സ്ഥാപനമായ വട്ടിയൂര്‍ക്കാവിലെ കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിങ് ആന്‍ഡ് ട്രെയ്നിങി(സി-ആപ്റ്റ്)ല്‍ കസ്റ്റംസ് പരിശോധന നടത്തിയിരുന്നു.

സി- ആപ്റ്റിലെത്തിയ അന്വേഷണ സംഘം സി.സി.ടി. വി ദൃശ്യങ്ങളും സുപ്രധാനമായ ചില രേഖകളും ശേഖരിച്ചു. ഇതില്‍ നിന്നാണ് മതഗ്രന്ധങ്ങളൊന്നും ഇവിടേക്ക് എത്തിച്ചതായുള്ള തെളിവുകള്‍ ഒന്നും ലഭിച്ചില്ല. എന്നാല്‍, രേഖകളില്‍ ഉള്‍പ്പെടാത്ത ചില പാഴ്‌സലുകള്‍ സി-ആപ്റ്റിന്റെ വാഹനത്തില്‍ മലപ്പുറം ജില്ലയിലേക്ക് കൊണ്ടു പോയിട്ടുണ്ട്. ഖുറാന്‍ കടത്തിയത് നിയമവിരുദ്ധവുമാണ്.

എസ്‌.ഐയുടെ വ്യാജ ഫെയ്‌സ്ബുക്ക്‌ അക്കൗണ്ട്‌ ഉണ്ടാക്കി പണം തട്ടിയെടുത്തു, ജാഗ്രതാ നിർദ്ദേശവുമായി സോഷ്യൽ മീഡിയയും

ഖുറാന്റെ മറവില്‍ സ്വര്‍ണ്ണവും രാജ്യവിരുദ്ധ ലഘുലേഘകളും കടത്തിയിട്ടുണ്ടോ എന്നത് എന്‍ഐഎ അന്വേഷിക്കുന്നുണ്ട്. മന്ത്രി അറ്റാഷെയുമായി സംസാരിച്ചതും ഖുറാന്‍ കൊണ്ടുവന്നതും ഒക്കെ നടന്നു വെന്നത് സഭാ രേഖയിലായി. അതുകൊണ്ട് തന്നെ ഇനി മന്ത്രിക്കു അത് നിഷേധിക്കാനും കഴിയില്ല. അതെ സമയം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ മകന്‍ ബിനീഷ് കോടിയേരിയെ കഴിഞ്ഞദിവസം ഇ.ഡി 12 മണിക്കൂര്‍ ചോദ്യംചെയ്തിരുന്നു.

ഇതു രണ്ടും സര്‍ക്കാരിനെ സ്വര്‍ണക്കടത്തു കേസില്‍ കൂടുതല്‍ പ്രതിരോധത്തിലാക്കി. ജലീലിനോട് പ്രധാനമായും ഇഡി അന്വേഷിച്ചത് ,
1. യു.എ.ഇ കോണ്‍സുലേറ്റ് ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍ സാബി, അറ്റാഷെ റാഷിദ് ഖാമിസ് അല്‍ ഷിമേനി എന്നിവരുമായുള്ള ബന്ധം

2.സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷ്, സരിത്ത് എന്നിവരുമായുള്ള ബന്ധം

3. നയതന്ത്രചാനലിലൂടെ എന്തിന് മതഗ്രന്ഥങ്ങളെത്തിച്ചു

4. പ്രോട്ടോകോള്‍ ലംഘിച്ച്‌ എന്തിന് യു.എ.ഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടു

5. സ്വപ്‌ന സുരേഷുമായുള്ള തുടര്‍ച്ചയായ ഫോണ്‍വിളികള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button