ന്യൂഡല്‍ഹി : ബി.ജെ.പി. ഐ.ടി. സെല്‍ മേധാവി അമിത് മാളവ്യക്കെതിരേ ഗുരുതര ആരോപണമുന്നയിച്ച് ബി.ജെ.പി. രാജ്യസഭാ എം.പി. സുബ്രഹ്‌മണ്യന്‍ സ്വാമി. ട്വിറ്ററിലൂടെയാണ് സുബ്രഹ്‌മണ്യന്‍ സ്വാമിയുടെ ആരോപണം.
തെറ്റായ ട്വീറ്റുകള്‍ ഉപയോഗിച്ച് അമിത് മാളവ്യ തനിക്കെതിരേ ക്യാമ്പയിന്‍ നടത്തുന്നുവെന്നാണ് സുബ്രഹ്‌മണ്യന്‍ സ്വാമി പറയുന്നത്. എന്നാല്‍ ട്വിറ്ററിലൂടെ പരസ്യമായി ആരോപണം ഉന്നയിച്ചിട്ടും എന്താണ് ക്യാമ്പയിന്‍ എന്ന് വ്യക്തമാക്കാന്‍ അദ്ദേഹം തയാറായിട്ടില്ല.
The BJP IT cell has gone rogue. Some of its members are putting out fake ID tweets to make personal attacks on me. If my angered followers make counter personal attacks I cannot be held resonsible just as BJP cannot be held respinsible for the rogue IT cell of the party
— Subramanian Swamy (@Swamy39) September 7, 2020
‘ബി.ജെ.പി. ഐ.ടി. സെല്ലില്‍ ഇപ്പോള്‍ തെമ്മാടിത്തരമാണ് നടക്കുന്നത്. ഐ.ടി. സെല്ലിലെ ചില അംഗങ്ങള്‍ വ്യാജ ഐ.ഡിയില്‍നിന്നു ട്വീറ്റുകള്‍ ചെയ്ത് എന്നെ ആക്രമിക്കാന്‍ ശ്രമിക്കുകയാണ്. പാര്‍ട്ടി ഐ.ടി. സെല്‍ ചെയ്യുന്ന തെമ്മാടിത്തരം പാര്‍ട്ടിക്ക് ഏറ്റെടുക്കാന്‍ കഴിയാത്തതുപോലെ എന്റെ അനുയായികള്‍ പ്രകോപിതരായാല്‍ അതിന്റെ ഉത്തരവാദിത്തം എനിക്കും ഏറ്റെടുക്കാന്‍ കഴിയില്ല’- അദ്ദേഹം ട്വീറ്റ് ചെയ്തു.
Post Your Comments