Latest NewsNewsIndia

രാമസേതു ദേശീയ പൈതൃക സ്മാരകം: കേന്ദ്രസർക്കാരിന്റെ പിന്തുണ വ്യക്തമാക്കണമെന്ന് സുബ്രഹ്മണ്യൻ സ്വാമി സുപ്രീം കോടതിയിൽ

ഡൽഹി: രാമസേതുവിനെ ദേശീയ പൈതൃക സ്മാരകമായി പ്രഖ്യാപിക്കാൻ കേന്ദ്രസർക്കാരിനോട് നിർദ്ദേശിക്കണമെന്ന ഹർജി പരിഗണിച്ച് സുപ്രീം കോടതി. ബി.ജെ.പി നേതാവ് സുബ്രഹ്‌മണ്യൻ സ്വാമി നൽകിയ ഹർജിയിൽ കോടതി കേന്ദ്ര സർക്കാരിനോട് നിലപാട് വ്യക്തമാക്കാൻ ആവശ്യപ്പെട്ടു. ഹർജി വ്യാഴാഴ്ച വിശദമായി കേൾക്കുമെന്നും ഇക്കാര്യത്തിൽ കേന്ദ്രം നിലപാട് വ്യക്തമാക്കണമെന്നും
ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു.

ശ്രീലങ്കയിലെ മന്നാർ ദ്വീപിനും ഇന്ത്യയിലെ രാമേശ്വരത്തിനും ഇടയ്ക്ക് നാടയുടെ ആകൃതിയിൽ ചുണ്ണാമ്പുകല്ലുകൾ കൊണ്ടുള്ള ഉയർന്ന പ്രദേശമാണ് രാമസേതു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന് പുറത്ത് ഈ പ്രദേശം ആഡംസ് ബ്രിഡ്ജ് എന്നാണ് അറിയപ്പെടുന്നത്. ഇക്കാര്യം പരിഗണിക്കാൻ 2017ൽ ബന്ധപ്പെട്ട കേന്ദ്രമന്ത്രി യോഗം വിളിച്ചിരുന്നുവെങ്കിലും പിന്നീട് ഒന്നും നടന്നില്ലെന്ന് സുബ്രമണ്യൻ പറഞ്ഞു.

നാടിന്റെ പുരോഗതിയിൽ പൂർണ്ണ പങ്കാളിത്തം ഉറപ്പാക്കണമെന്നു സിവിൽ സർവീസ്
അതേസമയം, രാമസേതു ദേശീയ സ്മാരകമായി പ്രഖ്യാപിക്കേണ്ടത് കേന്ദ്രസർക്കാരിന്റെ നയമാണെന്ന് സുപ്രീം കോടതി പറഞ്ഞു. സർക്കാരിന്റെ തീരുമാനത്തെ തടയില്ലെന്നുംഇക്കാര്യം സർക്കാർ പ്രഖ്യാപിക്കുന്നതല്ലേ ഉചിതമെന്നും സുപ്രീം കോടതി സുബ്രഹ്‌മണ്യൻ സ്വാമിയോട് ചോദിച്ചു.

നേരത്തെ യു.പി.എ സർക്കാർ ആരംഭിച്ച വിവാദമായ സേതുസമുദ്രം ഷിപ്പ് ചാനൽ പദ്ധതിക്കെതിരെ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ രാമസേതുവിനെ ദേശീയ സ്മാരകമായി പ്രഖ്യാപിക്കണമെന്ന് സുബ്രഹ്‌മണ്യൻ സ്വാമി ആവശ്യപ്പെട്ടിരുന്നു. 2007ൽ സുപ്രീം കോടതി രാമസേതു പ്രോജക്ട് സ്റ്റേ ചെയ്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button