ന്യൂഡൽഹി: ക്ഷേത്ര ഭരണത്തിൽ സംസ്ഥാന സർക്കാറുകൾ നടത്തുന്ന ഇടപെടലുകൾക്ക് പൂട്ടിടാൻ നിയമ നടപടികളുമായി ബിജെപി നേതാവ് ഡോ സുബ്രഹ്മണ്യൻ സ്വാമി. രാജ്യത്തേ ഒറ്റ ക്ഷേത്രം പോലും സർക്കാർ നിയന്ത്രണത്തിൽ പാടില്ല. 2014ൽ സുപ്രീം കോടതി സർക്കാർ നിയന്ത്രണം ക്ഷേത്രങ്ങളിൽ നിരോധിച്ച സുപ്രധാന വിധി ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിമാർക്കെതിരേ നിയമ നടപടിക്കും കോടതി അലക്ഷ്യ നടപടിക്കും ഒരുങ്ങുകയാണ് ഡോ സുബ്രഹ്മണ്യൻ സ്വാമി.
തമിഴ്നാട്ടിലെ എല്ലാ ക്ഷേത്രങ്ങളിലും ഉള്ള സർക്കാരിന്റെ ഭരണവും നിയന്ത്രണവും ഉടൻ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് ഡോ സുബ്രഹ്മണ്യൻ സ്വാമി മുഖ്യമന്ത്രി എം കെ സ്റ്റാലിനു നോട്ടീസ് അയച്ചു. ഉടൻ ക്ഷേത്രങ്ങളുടെ നടത്തിപ്പ് ഭക്തർക്കും ഹിന്ദു സംഘടനകൾക്കോ വിട്ട് നല്കിയില്ലെങ്കിൽ സുപ്രീം കോടതി അലക്ഷ്യത്തിനു നിയമ നടപടി സ്വീകരിക്കും എന്നാണ് നോട്ടീസിൽ പറഞ്ഞിട്ടുള്ളത്. സംസ്ഥാന സർക്കാർ ക്ഷേത്രങ്ങളുടെ ഭരണത്തിൽ ഇടപെടുന്നത് ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 25, 26 എന്നിവയുടെ ലംഘനമാണ്.
തമിഴ്‌നാട് സർക്കാരിന്റെ ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്റ് ഡിപ്പാർട്ട്‌മെന്റ് ഇന്ത്യൻ ഭരനഘടനക്ക് എതിരാണ്. ക്ഷേത്രങ്ങളിലെ സർക്കാർ നിയന്ത്രണങ്ങൾ അവസാനിപ്പിക്കണം എന്ന് സുപ്രീം കോടതി വിധി നിലവിൽ ഉണ്ട്. ഈ വിധി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്നില്ല. സുപ്രിം കോടതിയുടെ സുപ്രധാന വിധി ലംഘിച്ചാണ് ക്ഷേത്രങ്ങളുടെ ഭരനവും നിയന്ത്രണവും സംസ്ഥാന സർക്കാർ കൈവശം വയ്ക്കുന്നത്. ഉടൻ ഇത് അവസാനിപ്പിച്ചില്ലേൽ മുഖ്യമന്ത്രി ഉൾപ്പെടെ ഉള്ളവർക്കെതിരേ കോടതി അലക്ഷ്യ നടപടി സ്വീകരിക്കും.
സർക്കാരിന്റെയും ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്റ് ഡിപ്പാർട്ട്‌മെന്റിന്റെയും നിയന്ത്രണം മൂലം തമിഴ്‌നാട്ടിലെ ഹിന്ദു ക്ഷേത്രങ്ങളുടെയും മതസ്ഥാപനങ്ങളുടെയും ദുരവസ്ഥ സുബ്രഹ്മണ്യൻ സ്വാമി വിവരിക്കുന്നു. ക്ഷേത്രങ്ങൾ എല്ലാം നശിപ്പിക്കുകയാണ്. ഈ ദുരവസ്ഥ നിങ്ങളുടെ ശ്രദ്ധയിൽപ്പെടുത്താനാണ് ഞാൻ ഈ കത്ത് എഴുതുന്നത് എന്നും എം കെ സ്റ്റാലിനു നല്കിയ ലീഗൽ നോട്ടീസിൽ സുബ്രഹ്മണ്യൻ സ്വാമി വിവരിക്കുന്നു.
Post Your Comments