ഡൽഹി: മുൻപ്രധാനമന്ത്രിമാരായ ജവഹർലാൽ നെഹ്റു, അടൽ ബിഹാരി വാജ്പേയി എന്നിവരെ നിശിതമായി വിമർശിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. ഇരുവരുടെയും വിഡ്ഢിത്തമാണ് ടിബറ്റ്, തായ്വാൻ എന്നീ ഭാഗങ്ങൾ ചൈനയുടേതാവാൻ കാരണമെന്ന് സ്വാമി ആരോപിച്ചു.
ഇപ്പോൾ, ഇരുരാജ്യങ്ങളും സംയുക്തമായി അംഗീകരിച്ച യഥാർത്ഥ നിയന്ത്രണ രേഖ പോലും ചൈന മാനിക്കുന്നില്ല എന്നും സ്വാമി പറഞ്ഞു. ലഡാക്കിന്റെ പല പ്രദേശങ്ങളും ചൈന സ്വന്തമാക്കി. എന്നാൽ, പ്രധാനമന്ത്രി നരേന്ദ്രമോദി ഇപ്പോഴും പറയുന്നത് ആരും അവിടെ അതിക്രമിച്ചു കയറിയിട്ടില്ല എന്നാണ്.
Also read: പാക് സൈനിക ഹെലികോപ്റ്റർ തകർന്ന സംഭവം: ഉത്തരവാദിത്വമേറ്റെടുത്ത് ബലൂച് പോരാളികൾ
നമുക്ക് തീരുമാനമെടുക്കാൻ ഇനിയും തെരഞ്ഞെടുപ്പുകൾ ബാക്കി നിൽക്കുന്നുണ്ടെന്നും സുബ്രഹ്മണ്യൻ സ്വാമി ചൂണ്ടിക്കാട്ടി. ചൈനയുടെ നിരന്തരമായ ആവശ്യത്തെ അവഗണിച്ചു കൊണ്ട് യുഎസ് സ്പീക്കർ നാൻസി പെലോസി തായ്വാൻ സന്ദർശനം നടത്തിയ സംഭവത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു സുബ്രഹ്മണ്യൻ സ്വാമി.
Post Your Comments