Latest NewsCinemaBollywoodNewsIndiaEntertainmentMovie Gossips

അക്ഷയ് കുമാറിനെതിരെ കേസിനൊരുങ്ങി ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി

മുംബൈ: ബോളിവുഡ് താരം അക്ഷയ് കുമാറിനെതിരെ കേസിനൊരുങ്ങി ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. അക്ഷയ് കുമാറിന്റെ പുതിയ ചിത്രം രാമസേതു വിഷയത്തെ തെറ്റായി ചിത്രീകരിക്കുന്നു എന്നാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ ആരോപണം. നഷ്ടപരിഹാരത്തിനായുള്ള സ്യൂട്ട് തന്റെ അഡ്വക്കേറ്റ് അന്തിമമാക്കിയതായി സുബ്രഹ്മണ്യന്‍ സ്വാമി ട്വിറ്ററിൽ വ്യക്തമാക്കി.

‘നഷ്ടപരിഹാരത്തിനുള്ള സ്യൂട്ട് എന്റെ അഡ്വ. സത്യ സബര്‍വാള്‍ അന്തിമമാക്കിയിട്ടുണ്ട്. അക്ഷയ് കുമാറിനും കര്‍മ്മ മീഡിയയ്ക്കും എതിരെ, അവരുടെ സിനിമയില്‍ രാമസേതു പ്രശ്നത്തില്‍ തെറ്റായ ചിത്രീകരണം നടത്തിയതിന് കേസ് കൊടുക്കുകയാണ്,’ സുബ്രഹ്മണ്യന്‍ സ്വാമി ട്വീറ്റ് ചെയ്തു.

വീടിനുള്ളിൽ തുണിയുണക്കിയാൽ ഗുരുതര രോഗങ്ങൾ ഉണ്ടായേക്കാമെന്ന് പഠനം

അതേസമയം, സംഭവത്തില്‍ സിനിമയുടെ അണിയറ പ്രവർത്തകർ ഇതുവരെ പ്രതികരിച്ചിട്ടില്ല. അക്ഷയ് കുമാര്‍, ജാക്വലിന്‍ ഫെര്‍ണാണ്ടസ്, നുഷ്രത്ത് ഭരുച്ച, സത്യ ദേവ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്. രാമസേതു പാലം ഒരു മിഥ്യയാണോ യാഥാര്‍ത്ഥ്യമാണോ എന്ന് പരിശോധിക്കാന്‍ പുറപ്പെട്ട പുരാവസ്തു ഗവേഷകനെ ചുറ്റിപ്പറ്റിയാണ് രാമസേതു ഒരുങ്ങുന്നത്. സംവിധായകൻ അഭിഷേക് ശർമ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button