കണ്ണൂര്‍ : പൊന്ന്യം ബോംബ് സ്‌ഫോടനത്തില്‍ ഒരാള്‍ പിടിയില്‍. സ്‌ഫോടന സമയത്ത് സ്ഥലത്തുണ്ടായിരുന്ന സിപിഎം പ്രവര്‍ത്തകന്‍ അശ്വന്താണ് പിടിയിലായത്. സിഒടി നസീര്‍ വധശ്രമക്കേസിലെ രണ്ടാം പ്രതിയാണ് അശ്വന്ത്. പരുക്കേറ്റ മൂന്നുപേര്‍ പൊലീസ് കസ്റ്റഡിയില്‍ ചികില്‍സയിലാണ്.
Read Also : കണ്ണൂരിൽ വീണ്ടും ബോംബ് സ്ഫോടനം ; പൊട്ടിത്തെറിച്ചത് ആളൊഴിഞ്ഞ പറമ്പിൽ നിന്ന് കണ്ടെത്തിയ സ്റ്റീൽ ബോംബുകൾ
കഴിഞ്ഞ ദിവസമാണു കണ്ണൂര്‍ പൊന്ന്യത്തു സ്‌ഫോടനമുണ്ടായത്. സ്ഥിരം ബോംബ് നിര്‍മാണ കേന്ദ്രമാണെന്ന നിഗമനത്തിലാണ് പൊലീസ്. വിവിധ സ്ഥലങ്ങളിലേക്കു ബോംബുകള്‍ എത്തിക്കുന്നത് ഇവിടെ നിന്നാണെന്ന് പൊലീസിനു വിവരം ലഭിച്ചു. സ്‌ഫോടനം നടന്ന സ്ഥലത്തുനിന്ന് മൂന്നു തരം ബോംബുകളാണ് വെള്ളിയാഴ്ച കണ്ടെത്തിയത്.
പൊന്ന്യത്തുണ്ടായിരുന്നത് ബോംബ് നിര്‍മിക്കുന്നതിനുള്ള താല്‍ക്കാലിക സംവിധാനമല്ലെന്നാണ് അന്വേഷണത്തില്‍ തെളിയുന്നത്. ചെങ്കല്ല് കൊണ്ട് കെട്ടിയുണ്ടാക്കിയ തറയും ഉറപ്പുള്ള മേല്‍ക്കൂരയുമെല്ലാം അതിനു തെളിവാണ്.
പ്ലൈവുഡ് പലകകളും കവുങ്ങും ഉപയോഗിച്ചുണ്ടാക്കിയ ഇരിപ്പിടങ്ങളുമുണ്ട്. സമീപത്തെ പൊന്ന്യം പുഴ മുറിച്ചുകടന്നാണ് ബോംബുകള്‍ കൊണ്ടുപോകാറുള്ളതെന്ന് നാട്ടുകാരില്‍ നിന്നു പൊലീസിനു വിവരം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.
Post Your Comments