കോഴിക്കോട് • സിനിമയില്‍ അഭിനയിക്കാനായി ക്ഷണിച്ച ശേഷം സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തി അപമാനിക്കാന്‍ അഭിഭാഷകന് ശ്രീജിത്ത് പെരുമന ശ്രമിക്കുന്നതായി ആരോപിച്ച് അധ്യാപിക ശ്വേത രംഗത്തെത്തിയിരുന്നു. അപമാനിക്കാന്‍ ശ്രമിച്ച ശ്രീജിത്തിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കിയ അധ്യാപിക സായി ശ്വേത മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി ലോക്നാഥ് ബഹ്റയ്ക്കും പരാതി നല്‍കുകയും ചെയ്തു.
കൈറ്റ് ഫസ്റ്റ് ബെല്‍ ഓണ്‍ലൈന്‍ ക്ലാസിലൂടെയാണ് സായി ശ്വേത വൈറലായത്. തുടര്‍ന്ന് നിരവധി പരിപാടികളില്‍ ഇവര്‍ പങ്കെടുത്തിരുന്നു. കഴിഞ്ഞ ദിവസമാണ് അഭിഭാഷകനായ ശ്രീജിത് പെരുമന സിനിമാ ഓഫറുമായി സമീപിപ്പിച്ചത്.ആലോചിച്ചശേഷം സിനിമയില്‍ തല്ക്കാലം അഭിനയിക്കുന്നില്ലെന്ന് മറുപടി നല്കി. ഇതില്‍ പ്രകോപിതനായാണ് ശ്രീജിത് പെരുമന സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കാന്‍ ശ്രമിച്ചത് എന്നാണ് സായി ശ്വേതയുടെ ആരോപണം..
You may also like : തന്നെ അപകീര്‍ത്തിപ്പെടുത്തിയതായി ആരോപിച്ച് പരാതി നൽകി സായിശ്വേത: ആരോപണം തള്ളി അഡ്വ. ശ്രീജിത്ത് പെരുമന
സായി ശ്വേതയെ അപമാനിച്ചിട്ടില്ലെന്നും വിഷയം കൈകാര്യം ചെയ്തതിലെ തകരാര്‍ ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തത് എന്നുമാണ് ശ്രീജിത്ത് പെരുമനയുടെ വാദം. അധ്യാപികയുമായി നടത്തിയ വാട്സ്ആപ്പ് ചാറ്റിന്റെ സ്ക്രീന്‍ഷോട്ടും ശ്രീജിത്ത് പെരുമന പങ്കുവച്ചിട്ടുണ്ട്.
“അപമാനിക്കൽ വിവാദം കൊടുംപിരി കൊണ്ടിരിക്കുകയാണല്ലോ, പോലീസും കേസുമൊക്കെ ആയ സ്ഥിതിക്ക് തൂക്കി കൊല്ലും മുൻപ് എങ്ങനെയാണ് ഞാൻ ടീച്ചറെ അപമാനിച്ചതെന്ന് കൂടി പറഞ്ഞിട്ട് പോകാം. ആദ്യമായിട്ടും, അവസാനമായിട്ടും അവരുമായി നടത്തിയ സംഭാഷണമാണ്. ഇന്ന് ഏഷ്യാനെറ്റിന് ടീച്ചർ കൊടുത്ത അഭിമുഖത്തിൽ പറഞ്ഞത് മോശമായി സംസാരിച്ചു എന്നാണ്. പെരുമന ടീച്ചറോട് മോശമായി സംസാരിച്ചു എന്ന് ഒരു മാധ്യമത്തിന് മുൻപിൽ പറഞ്ഞ സ്ഥിതിക്ക്. എന്താണ് പറഞ്ഞതെന്ന് പറയാൻ നിർബന്ധിതകമായത് കൊണ്ട് മാത്രമാണ് ഈ കോൾ /വാട്സാപ്പ് വിവരം പുറത്ത് വിടുന്നത്.” – ശ്രീജിത്ത് ഫേസ്ബുക്കില്‍ കുറിച്ചു.
വാട്സ്ആപ്പ് ചാറ്റ് :
https://www.facebook.com/sreejith.perumana/posts/10159293308907590
Post Your Comments