KeralaLatest NewsNews

സർക്കാർ അടിയന്തിരമായി ഇടപെട്ടില്ലെങ്കിൽ കാത്തിരിക്കുന്നത് മഹാദുരന്തം: ശ്രീജിത്ത് പെരുമന

പത്തനംതിട്ട: ശബരിമല അപ്പാച്ചിമേട്ടിൽ 10 വയസുകാരി കുഴഞ്ഞു വീണു മരിച്ച സംഭവത്തിൽ പ്രതികരണവുമായി അഡ്വ. ശ്രീജിത്ത് പെരുമന. സംഭവം ദുഃഖകരമാണെന്നും ഇനിയെങ്കിലും അധികാരികളുടെ കണ്ണ് തുറക്കുമോ എന്നും അദ്ദേഹം ചോദിക്കുന്നു. തമിഴ്നാട് സേലം സ്വദേശി കുമാറിന്റെ മകൾ പത്മശ്രീയാണ് മരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലായി ലക്ഷത്തിലേറെ പേരാണ് ദർശനത്തിനെത്തിയത്. ശബരിമലയിലെ തിരക്ക് കുറയ്ക്കാനും, ഭക്തർക്ക് അടിസ്ഥാന സൗകര്യങ്ങളും, സുരക്ഷയും നൽകാനും സർക്കാരിന്റെ അടിയന്തര നടപടികൾ ഉണ്ടായിട്ടില്ലെങ്കിൽ കാത്തിരിക്കുന്നത് മഹാദുരന്തമായിരിക്കുമെന്ന് അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.

ശ്രീജിത്ത് പെരുമനയുടെ ഫേസ്‌ബുക്ക് പോസ്റ്റ്:
·
ശബരിമലയിലെ തിരക്ക് കുറയ്ക്കാനും, ഭക്തർക്ക് അടിസ്ഥാന സൗകര്യങ്ങളും, സുരക്ഷയും നൽകാനും സർക്കാരിന്റെ അടിയന്തര നടപടികൾ ഉണ്ടായിട്ടില്ലെങ്കിൽ കാത്തിരിക്കുന്നത് മഹാ ദുരന്തമായിരിക്കും എന്നതിൽ സംശയമില്ല.. ശരാശരി 250 കോടി രൂപ സീസണല്‍ വരുമാനമുള്ള ഒരു വന്‍ ഭക്തിവ്യവസായ കേന്ദ്രമാണ് ഇന്നത്തെ നവീകരിച്ച ശബരിമല. നയനാഭിരാമമായ കാടും മലയും പുഴകളുടേയും മധ്യത്തില്‍ സമുദ്ര നിരപ്പില്‍ നിന്നും 1535 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ശബരിമല മണ്ഡലമാസക്കാലമാകുമ്പോള്‍ ഏകദേശം മൂന്ന് കോടി ജനങ്ങളെയാണ് ആകര്‍ഷിക്കുന്നത്.

മകരജ്യോതി ദര്‍ശനവേളയില്‍ 1991 ജനുവരിയില്‍ ശബരിമലയില്‍ 102 മനുഷ്യർ മരിക്കാനിടയായ സംഭവം നമുക്ക് മുൻപിലുണ്ട്. കലിയുഗ വരദനും കാനനവാസനും ഉഗ്രമൂര്‍ത്തിയും ഭക്തര്‍ക്ക് ദീര്‍ഗ ആയുസ്സും നല്ല ജീവിതവും സന്തോഷവും നന്മയും പ്രധാനം ചെയ്യാന്‍ കഴിയുന്ന സാക്ഷാല്‍ ശബരിമല ശാസ്താവിന്നു,, തന്നെ കാണാന്‍ വേണ്ടി കിലോമീറ്ററുകള്‍ താണ്ടി സമര്‍പ്പിത മനസ്സോടെ മാസങ്ങളോളം എടുത്തിട്ടുള്ള വ്രതനുഷ്ട്ടന്ങ്ങളുടെ ഫലത്തില്‍ ഇരുമുടി കെട്ടുമേന്തി വരുന്ന പാവങ്ങളായ ജനകൂട്ടത്തെ തന്റെ സന്നിധിയില്‍ വെച്ച് തന്നെ ഇല്ലായ്മചെയ്യാൻ നമ്മളായിട്ട് ഒരു അവസരം നൽകരുതല്ലോ ? പത്ത് വയസ്സുകാരി ശബരിമലയിൽ മല കയറുന്നതിനിടെ മരണപ്പെട്ടു എന്ന വാർത്ത അങ്ങേയറ്റം ദുഖകരമാണ്. ഈ ദുരന്തങ്ങളെങ്കിലും നമ്മുടെ കണ്ണുതുറപ്പിയ്കുമോ?

shortlink

Related Articles

Post Your Comments

Related Articles


Back to top button