Latest NewsKeralaNews

‘ന്യുജെൻ വെട്ടുകിളികൾ ഒരു കാര്യം തിരിച്ചറിയുക, ഇവനെയൊന്നും ഒരു നടയ്ക്ക് വിടാൻ തീരുമാനിച്ചിട്ടില്ല’: ശ്രീജിത്ത് പെരുമന

കൊച്ചി: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അപമാനിച്ച നടൻ വിനായകനെതിരെ അമ്മ/ഫെഫ്ക /പ്രൊഡ്യൂസേഴെസ് അസോസിയേഷന് പരാതി നൽകുകയാണെന്ന് അഡ്വ. ശ്രീജിത്ത് പെരുമന. സാംസ്‌കാരിക വകുപ്പ് മന്ത്രിക്കും പരാതി നൽകുമെന്ന് അദ്ദേഹം അറിയിച്ചു. ഉമ്മൻ ചാണ്ടിയെ അപമാനിച്ച വിനായകനെതിരെ രൂക്ഷ വിമർശനമാണ് സോഷ്യൽ മീഡിയകളിൽ ഉയരുന്നത്. സിൽമ മാത്രമല്ല ലോകം എന്ന് ഉമ്മൻ ചാണ്ടിയുടെ അന്ത്യയാത്രയിലൂടെയെങ്കിലും ന്യുജെൻ വെട്ടുകിളികൾ തിരിച്ചറിയണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സഹജീവികളെ ബഹുമാനിക്കുന്ന രാഷ്ട്രീയമുള്ള മനുഷ്യരെ അപമാനിക്കുന്ന ഇവനെയൊന്നും ഒരു നടയ്ക്ക് വിടാൻ തീരുമാനിച്ചിട്ടില്ലെന്നും ശ്രീജിത്ത് തന്റെ ഫേസ്‌ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

ശ്രീജിത്ത് പെരുമനയുടെ ഫേസ്‌ബുക്ക് പോസ്റ്റ്:

പല്ല് പൊടിഞവനെയും, പൊടിപ്പിക്കുന്നവനെയും കണ്ടെത്തിയിട്ടേ ബാക്കി കാര്യമുള്ളു.. മലയാള സിനിമയിൽ സിന്തറ്റിക്ക് ലഹരി ഉപയോഗിച്ച് പല്ല് പൊടിഞ്ഞു പോകുന്ന പ്രമുഖ നടനെ അറിയാമെന്ന് പരസ്യമായി പ്രഖ്യാപിച്ച ടിനി ടോം എന്ന നടനുമായി ബന്ധപ്പെട്ട പരാതിയിൽ എറണാകുളം എക്സൈസ് കമ്മീഷണറുമായി ഭക്ഷണം പോലും കഴിക്കാതെ 4മണിക്കൂർ ചർച്ച /മൊഴി നൽകി ദിവസങ്ങൾ കഴിഞ്ഞില്ല..

ഇതാ അതിലൊരു #തേർഡ് റേറ്റ് സാംസ്‌കാരിയനായ അപ്പോസ്തലന്റെ ഇന്നത്തെ #ഡയലോഗ്..

#വാൽ @: ആരാഷ്ട്രീയവാദി ആകാനും, നിരീശ്വരവാദി ആകാനുമൊക്കെയുള്ളത് നമ്മുടെ ഭരണഘടനാ അവകാശമാണ് എന്നാൽ #തന്തയില്ലായ്മ പറയാനോ, തെണ്ടിത്തരം പറയാനോ ഏത് കോത്താഴത്തിലെ സിൽമാ നടൻ ആയാലും അവകാശമില്ല എന്ന് മാത്രമല്ല, സ്വബോധമില്ലാത്ത അത്തരം ജല്പനങ്ങൾ നടത്തുന്നത് എത്ര വലിയ നടൻ അല്ല നായകൻ ആണെങ്കിലും അത് തിരുത്തിയിരിക്കും.
വിനായകൻ എന്ന നടനെതിരെ അമ്മ/ഫെഫ്ക /പ്രൊഡ്യൂസേഴെസ് അസോസിയേഷൻ എന്ന് തുടങ്ങി സാംസ്‌കാരിക വകുപ്പ് മന്ത്രിക്ക് ഉൾപ്പെടെ പരാതി നൽക്കുകയാണ്.
സിൽമ മാത്രമല്ല ലോകം എന്ന് ഈ മനുഷ്യന്റെ അന്ത്യ യാത്രയിലൂടെയെങ്കിലും ന്യുജെൻ വെട്ടുകിളികൾ തിരിച്ചറിയുക..,
സഹജീവികളെ ബഹുമാനിക്കുന്ന രാഷ്ട്രീയമുള്ള മനുഷ്യരെ അപമാനിക്കുന്ന ഇമ്മാതിരി ഇവനെയൊന്നും ഒരു നടയ്ക്ക് വിടാൻ തീരുമാനിച്ചിട്ടില്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button