Latest NewsKeralaNews

ക്രിക്കറ്റ് ഒരു മതവും, സച്ചിൻ ദൈവവുമൊക്കെ ആകുന്ന ആർഷ ഫാരതത്തിൽ ചിലപ്പോൾ കാല് അശ്ലീലം ആയിരിക്കും: ശ്രീജിത്ത് പെരുമന

അഹമ്മാദാബാദ്: ഏകദിന ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരെ അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ആറ് വിക്കറ്റിന്റെ തോല്‍വിയാണ് ഇന്ത്യ നേരിട്ടത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ 240ന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗില്‍ ഓസീസ് 43 ഓവറില്‍ ലക്ഷ്യം മറികടന്നു. ആറാമത്തെ ലോകകപ്പ് ട്രോഫിയാണ് ഓസ്‌ട്രേലിയ ഉയർത്തിയത്. ലോകകപ്പ് കിരീടത്തിൻ്റെ മുകളിൽ കാൽ കയറ്റി വെച്ച ഓസ്ട്രേലിയൻ താരം മിച്ചൽ മാർഷിനെതിരെ സോഷ്യൽ മീഡിയയിൽ വൻ വിമർശനമാണ് ഉയർന്നത്. വിമർശനമുന്നയിച്ചവരെ ചില കാര്യങ്ങൾ ഓർമിപ്പിച്ച് അഡ്വ. ശ്രീജിത്ത് പെരുമന.

ക്രിക്കറ്റിനെ ക്രിക്കറ്റായും, അതിലെ കളിക്കാരെ കളിക്കാരായും കാണുന്ന ആളുകൾക്ക് ഒരു ട്രോഫി എന്നത് മൂന്ന് നേരം പൂജ നടത്തിയും, പാലഭിഷേകം നടത്തിയും, മൂന്ന് റൗണ്ട് ചുറ്റും ഓടിയും ആദരിക്കേണ്ടതോ, പൂജിക്കേണ്ടതോ ആയ ഒന്നല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ക്രിക്കറ്റ് ഒരു മതവും, സച്ചിൻ ദൈവവുമൊക്കെ ആകുന്ന ആർഷ ഫാരതത്തിൽ ചിലപ്പോൾ കാല് അശ്ലീലവും, ട്രോഫി വിഗ്രഹവുമൊക്കെ ആയിരിക്കുമെന്ന് ശ്രീജിത്ത് പെരുമന പരിഹസിക്കുന്നു.

ശ്രീജിത്ത് പെരുമനയുടെ ഫേസ്‌ബുക്ക് പോസ്റ്റ്:

ക്രിക്കറ്റ് ട്രോഫിക്ക് മുകളിൽ കാല് കയറ്റി വെച്ചാൽ കപ്പല് കയറുന്ന ആദരവ് ആണെങ്കിൽ അങ്ങട് കപ്പല് കയറട്ടെ..,
ആളെകൊല്ലുന്ന യുദ്ധ വിമാനം കൊണ്ടുവന്ന് സർവ്വമത പ്രാർത്ഥനയും, വീമാനത്തിൽ തേങ്ങ ഉടച്ചും, ചെറുനാരങ്ങയും, പച്ചമുളകും കെട്ടിവെച്ചും ഡൈബങ്ങളെ പ്രീതിപ്പെടുത്തുന്ന നാട്ടിൽ കാല് മാത്രമല്ല, സ്ത്രീകളുടെ ആർത്തവ രക്തം പോലും അശ്ലീലവും, ആശുദ്ധവുമാണ് എന്ന് കരുതി ആ ആർഷ ഭാരത സംസ്കാരവുമായി ബോധോം പൊക്കണോം, വെള്ളിയാഴ്ചയുമുഉള്ള മനുഷ്യരുടെ നെഞ്ചത്തോട്ട് കയറേണ്ട.
ക്രിക്കറ്റിനെ ക്രിക്കറ്റായും, അതിലെ കളിക്കാരെ കളിക്കാരായും കാണുന്ന ആളുകൾക്ക് ഒരു ട്രോഫി എന്നത് മൂന്ന് നേരം പൂജ നടത്തിയും, പാലഭിഷേകം നടത്തിയും, മൂന്ന് റൗണ്ട് ചുറ്റും ഓടിയും ആദരിക്കേണ്ടതോ, പൂജിക്കേണ്ടതോ ആയ ഒന്നല്ല.
ക്രിക്കറ്റ് ഒരു മതവും, സച്ചിൻ ദൈവവുമൊക്കെ ആകുന്ന ആർഷ ഫാരതത്തിൽ ചിലപ്പോൾ കാല് അശ്ലീലവും, ട്രോഫി വിഗ്രഹവുമൊക്കെ ആയിരിക്കും.
രാഷ്ട്ര പിതാവ് മഹാത്മാഗാന്ധിയെ ഇറ്റാലിയൻ പിസ്റ്റൾ ഉപയോഗിച്ച് വെടിവെച്ചു കൊല്ലും മുൻപ് നാഥൂറാം വിനായക് ഗോഡ്സെയും,
രാഷ്ട്രശില്പി മുൻപ്രധാനമന്ത്രി രാജീവ് ഗാന്ധിയെ ചാവേർ ബോംബായി കൊല്ലുന്നതിനു മുൻപ് തേൻമൊഴി രാജരത്നം എന്ന ധനുവും..
കാലുതൊട്ട് #ഗുരുവന്ദനം അഥവാ #പാദപൂജ നടത്തിയിരുന്നു എന്നതൊരു പഴയ ആർഷ ഭാരത സംസ്കാരത്തിന്റെ
കഥ ഈ അവസരത്തിൽ ഓർത്ത് പോകുന്നു.
ലോകകപ്പ് ഫൈനലിൽ ഇന്ത്യക്കെതിരെ ആധികാരിക വിജയം നേടിയ ടീമിൽ അംഗമായ മാർഷ് അതുക്കും മേലെ ആധികാരികമായി സ്വന്തമാക്കിയ ട്രോഫിയിൽ കാല് കയറ്റി വെച്ച് ഇരിക്കുന്നുണ്ടെങ്കിൽ അത് ക്രിക്കറ്റ് ഒരു ഗെയിം ആണെന്നും ട്രോഫി അവർക്ക് ലഭിച്ച ഗെയിമിനുള്ള അംഗീകരമാണ് അല്ലാതെ പച്ചമുളകും, ചെറുനാരങ്ങേo തൂക്കി പൂജിക്കാനുള്ളതല്ല എന്നും ഉത്തമ ബോധ്യമുള്ളതുകൊണ്ടാണ്.
ഫൈനൽ മത്സരം കാണാനും, വിജയികൾക്ക് ട്രോഫി നൽകാനും വന്ന സ്റ്റേഡിയം മൊയ്‌ലാളി കാണിച്ച അത്രക്ക് അശ്ലീലമോ, അനാദരാവോ ഒരു മാർഷും കാണിച്ചിട്ടില്ല എന്ന് തന്നെയാണ് അഭിപ്രായം

shortlink

Related Articles

Post Your Comments

Related Articles


Back to top button