ന്യൂഡല്‍ഹി: പിഎം കെയേഴ്സ് ഫണ്ട് , ഒഴുകിയെത്തിയത് കോടികള്‍. ആദ്യ സംഭാവന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തന്നെ. അദ്ദേഹത്തിന്റെ ഓഫീസിലെ ഉദ്യോഗസ്ഥര്‍ തന്നെയാണ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്. സ്വന്തം കയ്യില്‍ നിന്നും 2.25 ലക്ഷം രൂപയാണ് പി.എം കെയേഴ്സ് ഫണ്ടിലേക്ക് അദ്ദേഹം സംഭാവന ചെയ്തത്. പി.എം കെയേഴ്സ് ഫണ്ടിനെതിരെ പ്രതിപക്ഷത്ത് നിന്നടക്കം രൂക്ഷമായ വിമര്‍ശനം ഉയരുമ്പോഴാണ് പ്രധാനമന്ത്രി രണ്ടേകാല്‍ ലക്ഷം രൂപ നല്‍കിയത് വാര്‍ത്തയാകുന്നത്.
കൊവിഡ് മഹാമാരിയെ തുടര്‍ന്ന് രൂപീകരിക്കപ്പെട്ട പി.എംകെയേഴ്സ് ഫണ്ടിന്റെ നിയമ പ്രാബല്യവും ആവശ്യകതയും ചോദ്യം ചെയ്തുകൊണ്ട് കോണ്‍ഗ്രസ് നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ ഫണ്ട് നിലവിലുളളപ്പോള് സമാനരീതിയില്‍ മറ്റൊരു ഫണ്ടിന്റെ ആവശ്യകതയെ കുറിച്ചാണ് കോണ്‍ഗ്രസ് ചോദ്യം ചെയ്തത്. വിദേശ സംഭാവന നിയന്ത്രണ നിയമത്തിന്റെ പരിധിക്ക് പുറത്താണ് പി.എം കെയേഴ്സ് ഫണ്ട്. വിദേശ രാജ്യങ്ങളില്‍ നിന്നുളള വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍നിന്നും പി.എം കെയേഴ്സിലേക്ക് സംഭാവന സ്വീകരിക്കാന്‍ സാധിക്കും.
Post Your Comments