മനാമ : കോവിഡ് വ്യാപനത്തെ തുടർന്ന് വിദേശരാജ്യങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനുള്ള വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി ബഹ്റൈനിൽ നിന്നും കൂടുതൽ വിമാനങ്ങൾ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 31 മുതലുള്ള പുതിയ പട്ടികയില്‍ കേരളത്തിലേക്ക് നാല്’സർവീസുകൾ ആണുള്ളത്.
സെപ്തംബര്‍ ഒന്നിന് തിരുവനന്തപുരം , മൂന്നിന് കോഴിക്കോട്, അഞ്ചിന് കൊച്ചി, കണ്ണൂർ എന്നിങ്ങനെയാണ് കേരളത്തിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ നിശ്ചയിരിക്കുന്നത്. ഹൈദരാബാദിലേക്ക് മൂന്ന് സര്‍വ്വീസുകളും ഡൽഹിയിലേക്ക് ഒരു സര്‍വ്വീസും നിശ്ചയിച്ചിട്ടുണ്ട്.
Post Your Comments