കാസര്‍ഗോഡ്: എംഎല്‍എയും മുസ്‌ലിം ലീഗ് നേതാവുമായ എം.സി.ഖമറുദ്ദീനെതിരെ വഞ്ചനാക്കുറ്റത്തിനു കേസെടുത്തു. കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പുമായി ബന്ധപ്പെട്ടാണ് ഖമറുദ്ദീനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. ചെറുവത്തൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയില്‍ പണം നിക്ഷേപിച്ചവര്‍ നല്‍കിയ പരാതിയിലാണ് എംഎല്‍എയ്‌ക്കെതിരെ കേസെടുത്തത്.
മൂന്ന് പേരില്‍ നിന്നായി മുപ്പത്തിയാറ് ലക്ഷം രൂപ തട്ടിയെടുത്തു എന്ന പരാതിയിലാണ് കേസ്. എണ്ണൂറോളം പേരില്‍നിന്ന് നൂറുകോടിയിലേറെ രൂപ നിക്ഷേപമായി വാങ്ങി എന്നാണ് ആരോപണം. എണ്ണൂറോളം പേര്‍ നിക്ഷേപകരായി ഉണ്ടായിരുന്ന ഫാഷന്‍ ഗോള്‍ഡിന് ചെറുവത്തൂര്‍, പയ്യന്നൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളിലെ മൂന്ന് ബ്രാഞ്ചുകളും ജനുവരിയില്‍ അടച്ച് പൂട്ടിയിരുന്നു. എന്നാല്‍, നിക്ഷേപകര്‍ക്ക് പണം തിരിച്ചുനല്‍കിയില്ല.
പണം തിരിച്ചുലഭിക്കാത്ത സാഹചര്യം വന്നതോടെ നിക്ഷേപകര്‍ പരാതി നല്‍കുകയായിരുന്നു. അതേസമയം, തനിക്കെതിരായ കേസ് രാഷ്‌ട്രീയ പ്രേരിതമാണെന്ന് ഖമറുദ്ദീന്‍ എംഎല്‍എ ആരോപിച്ചു. നേരത്തെ നിയമവിരുദ്ധമായ ഭൂമി കൈമാറ്റത്തില്‍ ഖമറുദ്ദീനെതിരെ ആരോപണമുയര്‍ന്നിരുന്നു.
തൃക്കരിപ്പൂരില്‍ രണ്ട് ഏക്കറോളം വഖഫ് ഭൂമി ഖമറുദ്ദീന്‍ ചെയര്‍മാനായ ട്രസ്റ്റിന് നിയമവിരുദ്ധമായി കൈമാറിയ സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഖമറുദ്ദീന്‍ ചെയര്‍മാനായ ട്രസ്റ്റിന് ഭൂമി അനധികൃതമായി വില്‍പ്പന നടത്തിയെന്നാണ് സംസ്ഥാന വഖഫ് ബോര്‍ഡിന്റെ പ്രാഥിക അന്വേഷണത്തില്‍ കണ്ടെത്തിയത്.
Post Your Comments