കോട്ടയം: ഓൺലൈൻ ട്രേഡിങ് ആപ്പിലൂടെ വൈദികനിൽ നിന്ന് 15 കോടി രൂപ തട്ടിയെടുത്ത സംഭവത്തിൽ രണ്ടു പേർ പിടിയിൽ. താമരശേരി സ്വദേശി മുഹമ്മദ് മിനാജ്, ഷംനാദ് എന്നിവരാണ് പിടിയിലായത്. കോട്ടയം കടുത്തുരുത്തി പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
read also: ഡിവൈഎഫ്ഐ പ്രാദേശിക നേതാക്കളുടെ വീടിനു നേരെ അജ്ഞാതർ സ്ഫോടക വസ്തുക്കൾ എറിഞ്ഞു
കാസർഗോഡ് സ്വദേശിയായ ഫാദർ ടിനേഷ് കുര്യനിൽ നിന്നാണ് വന്‍ തുക ലാഭവിഹിതം വാഗ്ദാനം ചെയ്ത് പലപ്പോഴായി 15 കോടി രൂപ പ്രതികള്‍ തട്ടിയത്. ഇരുവരും ഉത്തരേന്ത്യൻ തട്ടിപ്പ് സംഘത്തിലെ കണ്ണികളാണെന്ന് പൊലീസ് വ്യക്തമാക്കി. ഇരുവർക്കും ഈ തട്ടിപ്പുമായി ബന്ധപ്പെട്ട് 1.40 ലക്ഷം രൂപ കിട്ടിയിരുന്നുവെന്നും ഈ തുക പ്രതികൾ എടിഎം വഴി പിൻവലിച്ചതായും കണ്ടെത്തിയതിന് പിന്നാലെയാണ് ഇരുവരും അന്വേഷണ സംഘത്തിന്റെ പിടിയിലായത്.
Post Your Comments