KeralaLatest NewsIndia

‘ഹൈന്ദവ സഹോദരങ്ങളുടെ ഹൃദയങ്ങളിൽ ഉണ്ടാക്കിയ മുറിവ് വളരെ ഏറെ ആഴത്തിൽ ആണ്’ വനിതാ മതിലിനെ തള്ളി യാക്കോബായ സഭ മുംബൈ ഭദ്രാസന മെത്രാപോലീത്ത

ഹൈന്ദവ സമുദായത്തിന്, എതിരാണ് യാക്കോബായ സഭ എന്ന് വ്യാഖ്യനിക്കാനുളള ചില ഗൂഢമായ നീക്കം ചില ശക്തികൾ നടത്തിയത്, സഭയുമായുളള ബന്ധത്തിൽ നിന്ന് ഹൈന്ദവ വിശ്വാസികളെ അകറ്റുന്ന തരത്തിൽ ഉള്ളതാണ്

വനിതാ മതിലിൽ പങ്കെടുത്തതിനെ തള്ളി മുംബൈ ഭദ്രാസനാധിപൻ തോമസ് മോർ അലക്സന്ത്രിയോസ്. ഭാരതത്തിൽ യാക്കോബായ സഭയെ നെഞ്ചോട് ചേർത്ത് സ്വീകരിച്ച ഹൈന്ദവ സമുദായത്തിന്, എതിരാണ് യാക്കോബായ സഭ എന്ന് വ്യാഖ്യനിക്കാനുളള ചില ഗൂഢമായ നീക്കം ചില ശക്തികൾ നടത്തിയത്, സഭയുമായുളള ബന്ധത്തിൽ നിന്ന് ഹൈന്ദവ വിശ്വാസികളെ അകറ്റുന്ന തരത്തിൽ ഉള്ളതാണ്, ഈ നീക്കം ചെറുക്കപ്പെടേണ്ടതാണ് എന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തെ പ്രതിനിധീകരിച്ചു എൽദോ മാലി എന്ന ഐഡിയിൽ നിന്നാണ് പോസ്റ്റ് വന്നിട്ടുള്ളത്.

പോസ്റ്റിൽ നിരവധി പേരാണ് കമൻറ് ഇട്ടിരിക്കുന്നത്. ‘ആരുടെയോ സ്വാർത്ഥതാല്പര്യം സംരക്ഷിക്കാൻ വേണ്ടി ഇന്ത്യൻ നിയമങ്ങൾ സംരക്ഷിക്കുന്നതും തീരുമാനങ്ങൾ എടുക്കാനും കഴിവും ഭരണവും ഉള്ള ഒരു രാഷ്ട്രീയപാർട്ടിയേ പരസ്യമായി തള്ളി പറയാൻ ഒരു സഭ ചെയ്യാൻ പാടില്ലായിരുന്നു വെറുതെ എങ്കിലും മറ്റു രാഷ്ട്രീയകാരെ ഇലക്ഷനിൽ അനുകൂലിച്ചു പ്രസ്താവനകൾ ഇറക്കിയതും സഭയുടെ നാശം കാണാനും ഈ സഭയെ രാഷ്ട്രീയ ഭരണകർത്താക്കളുമായി അകറ്റി നിർത്താനും കളിച്ച കളിയിൽ നഷ്ടമായതു നമ്മുടെ സഭയാണ്. ഒരിക്കലും ഒരു സഭ പരസ്യപ്രസ്ഥാപന നടത്താൻ പാടില്ലായിരുന്നു’

‘ഇതൊക്കെ സഭയിലെ തന്നെ യൂദാസുകൾ ആണ് ചെയ്തത്. ഇത് വിശ്വാസി സമൂഹം മനസിലാക്കുക. നമ്മൾ ഒരിക്കലും ഒരു രാഷ്ട്രീയപാർട്ടിയെയും പരസ്യമായി പ്രമോട്ട് ചെയ്യാൻ പാടില്ലായിരുന്നു. ഭരണം മാറി മാറി വരും പോകും. കഷ്ട്ടം.. ഇനിയും കേരള ഭരണകൂടം അവരുടെ മറ്റു സഭകളുടെ വോട്ട് നഷ്ടപെടുത്തി ചർച് ആക്ട് കൊണ്ട് വന്നു നമ്മളെ സഹായിക്കുമോ?’ എന്നും ചിലർ ചോദിക്കുന്നു. പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ.

ഭാരതത്തിൽ യാക്കോബായ സഭയെ നെഞ്ചോട് ചേർത്ത് സ്വീകരിച്ച ഹൈന്ദവ സമുദായത്തിന്,

എതിരാണ് യാക്കോബായ സഭ എന്ന് വ്യാഖ്യനിക്കാനുളള ചില ഗൂഢമായ നീക്കം ചില ശക്തികൾ നടത്തിയത്,

സഭയുമായുളള ബന്ധത്തിൽ നിന്ന് ഹൈന്ദവ വിശ്വാസികളെ അകറ്റുന്ന തരത്തിൽ ഉള്ളതാണ്,

ഈ നീക്കം ചെറുക്കപ്പെടേണ്ടതാണ്.

പുരോഗമനത്തിന്റെ പേരിൽ വനിതാ മതിൽ പോലുള്ള ആഭാസ തരങ്ങൾക്കു,

സഭയെ തെരുവിലേക്ക് വലിച്ചിഴത്തിൽ ഇന്നും സഭയിലെ ഭൂരിപക്ഷം വിശ്വാസികൾക്കും ഉണ്ടായ വേദന മാറിയിട്ടില്ല.

വിരലിൽ എണ്ണാവുന്ന ചില യാക്കോബായക്കാർ ഈ സമരവുമായി അണിനിരന്നപ്പോൾ,

ഹൈന്ദവ സഹോദരങ്ങളുടെ ഹൃദയങ്ങളിൽ ഉണ്ടാക്കിയ മുറിവ് വളരെ ഏറെ ആഴത്തിൽ ആണ്,

അവരോട് നിരപ്പാകേണ്ടത് സഭയുടെ ഉത്തരവാദിത്വമാണ്……

നീതി നിഷേധിക്കപ്പെട്ട യാക്കോബായ വിഭാഗത്തിന് നീതി നടപ്പാക്കി കൊടുക്കുവാൻ,

രാജ്യം ഭരിക്കുന്ന രാഷ്ട്രീയ പാർട്ടി ഇടപെടുന്നു എങ്കിൽ വിശ്വാസികൾ അതിനെ സ്വാഗതം ചെയ്യുന്നതിൽ സന്തുഷ്ടരായിരിക്കും,

എന്നതിന് യാതൊരു സംശയവും ഉണ്ടായിരിക്കുകയില്ല എന്നതാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.

തോമസ് മോർ അലക്സന്ത്രിയോസ്,
യാക്കോബായ സഭ,
മുംബൈ ഭദ്രാസനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button