Latest NewsKeralaNews

ഇപി ജയരാജൻ്റെ പേഴ്‌സണൽ സ്റ്റാഫ് അംഗം എന്നു വിശ്വസിപ്പിച്ചു: ജോലി വാഗ്ദാനം നൽകി തട്ടിപ്പ് നടത്തിയ ആൾ അറസ്റ്റിൽ

ആലപ്പുഴ കൈനകരി സ്വദേശിയായ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു

തിരുവനന്തപുരം: ഇപി ജയരാജൻ്റെ പേഴ്‌സണൽ സ്റ്റാഫ് അംഗം എന്നു വിശ്വസിപ്പിച്ചു ആലപ്പുഴയിൽ ജോലി വാഗ്ദാനം നൽകി തട്ടിപ്പ് നടത്തിയ ആൾ അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശി അനിൽകുമാർ ആണ് പിടിയിലായത്. ആലപ്പുഴ ജനറൽ ആശുപത്രിയിൽ നഴ്‌സിംഗ് ജോലി വാഗ്ദാനം ചെയ്താണ് പണം തട്ടിയത്.

read also: പൊതുജനത്തിന് തിരിച്ചടി!! സംസ്ഥാനത്ത് വൈദ്യുതി സര്‍ചാര്‍ജ് ഫെബ്രുവരി മാസത്തിലും പിരിക്കും

ആലപ്പുഴ ജനറൽ ആശുപത്രിയുടെ പുതിയ ബ്ലോക്ക് ഉദ്ഘാടനം ചെയ്യുമ്പോൾ നഴ്സുമാരുടെ അഞ്ച് മാസം താൽക്കാലിക നിയമനവും തുടർന്ന് സ്ഥിരം  നിയമനം നൽകാമെന്നും പറഞ്ഞുകൊണ്ടായിരുന്നു ഇയാൾ ആളുകളെ സമീപിച്ചത്. മുൻമന്ത്രിയും സിപിഎം നേതാവുമായ ഇ പി ജയരാജൻ്റെ പേഴ്സണൽ സ്റ്റാഫ് അംഗമാണെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. സ്വാധീനമുണ്ടെന്ന് തെളിയിക്കാൻ പണം നൽകിയവരെ ആശുപത്രിയിൽ വിളിച്ചു വരുത്തി ആരോഗ്യ വകുപ്പിൻ്റെ ഐഡി കാർഡ് ധരിച്ച് ആശുപത്രി സൂപ്രണ്ടിൻ്റെ ഓഫീസിൽ കയറിയിറങ്ങുകയും ചെയ്തു. പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടന ദിവസം പ്രതിയെ കാണാതായതോടെയാണ് ചതിക്കപ്പെട്ട വിവരം തിരിച്ചറിഞ്ഞത്. തുടർന്ന് ആലപ്പുഴ കൈനകരി സ്വദേശിയായ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു.

പല തവണകളായി രണ്ടരലക്ഷം രൂപയും തട്ടിയെടുത്തതായി യുവതിയുടെ പരാതിയിൽ പറയുന്നു. ആരോഗ്യ വകുപ്പ് ഡയറക്ടറുടെ പേരിലുള്ള വ്യാജ ഉത്തരവുകളും ഇയാൾ തയാറാക്കി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ എറണാകുളത്ത് നിന്നാണ് അനിൽകുമാർ ആലപ്പുഴ സൗത്ത് പൊലീസിന്റെ പിടിയിലായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button