Latest NewsIndia

സോണിയയ്‌ക്ക്‌ അയച്ച കത്തില്‍ ഉന്നയിച്ച വിഷയങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായി മുതിര്‍ന്ന നേതാക്കള്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ്‌ ഇടക്കാല അധ്യക്ഷയായി സോണിയ ഗാന്ധി തുടരുമെന്നു തീരുമാനമെടുത്ത പ്രവര്‍ത്തകസമിതി യോഗാനന്തരവും പാര്‍ട്ടിയിലെ പോര്‌ അവസാനിക്കുന്നില്ല. സോണിയയ്‌ക്ക്‌ അയച്ച കത്തില്‍ ഉന്നയിച്ച വിഷയങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായി കത്ത്‌ നല്‍കിയ മുതിര്‍ന്ന നേതാക്കള്‍.പ്രവര്‍ത്തക സമിതി യോഗത്തിനുശേഷം രാത്രിയോടെ ഗുലാം നബി ആസാദിന്റെ വീട്ടില്‍ ആനന്ദ്‌ ശര്‍മ, കപില്‍ സിബല്‍, ശശി തരൂര്‍, മനീഷ്‌ തിവാരി തുടങ്ങിയവര്‍ യോഗം ചേര്‍ന്നിരുന്നു.

സോണിയാ ഗാന്ധിയുടെ ആരോഗ്യസ്‌ഥിതി മോശമായിരുന്നപ്പോഴാണ്‌ കത്തെഴുതിയതെന്ന രാഹുല്‍ ഗാന്ധിയുടെ നിലപാടും നേതാക്കള്‍ തള്ളി. സോണിയ ആശുപത്രിയില്‍നിന്നു മടങ്ങിയെത്തിയശേഷം അവരുടെ ഓഫീസിന്റെ അനുമതിയോടെയാണു കത്ത്‌ നല്‍കിയത്‌. ആ സമയം അവര്‍ ആരോഗ്യവതിയായിരുന്നെന്നും ഗുലാം നബി ആസാദ്‌ പറഞ്ഞു.

താന്‍ ഇല്ലാത്ത ദിവസങ്ങളിലും സ്വപ്‌നയും സരിത്തും പലതവണ സെക്രട്ടേറിയറ്റില്‍ എത്തി, വെളിപ്പെടുത്തലുമായി ശിവശങ്കർ

തങ്ങള്‍ അയച്ച കത്ത്‌ പരസ്യപ്പെടുത്തണമെന്നു മുതിര്‍ന്ന നേതാവ്‌ ആനന്ദ്‌ ശര്‍മ ആവശ്യപ്പെട്ടു. പാര്‍ട്ടി അധ്യക്ഷ സ്‌ഥാനത്തു തുടരാന്‍ താല്‍പര്യമില്ലെന്നു ഗാന്ധി കുടുംബം ആവര്‍ത്തിക്കുന്നു. എങ്കില്‍ എന്തുകൊണ്ട്‌ മറ്റൊരാളെ പരിഗണിക്കുന്നില്ല? മുഴുവന്‍സമയ നേതൃത്വം വേണമെന്ന ആവശ്യത്തില്‍നിന്നു പിന്നോട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button