
ദുബായ് : കോവിഡ് ബാധിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേർ യുഎഇയിൽ മരിച്ചെന്ന വ്യാജവാര്‍ത്ത പ്രചരിപ്പിച്ച രണ്ടു പേർ പിടിയിൽ. തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചതിന് ചാനലില്‍ പ്രവര്‍ത്തിച്ചിരുന്ന രണ്ട് പേരാണ് അറസ്റ്റിലായത്. വാര്‍ത്ത നല്‍കാനിടയായ സാഹചര്യവും യഥാര്‍ത്ഥ ലക്ഷ്യവും യഥാര്‍ത്ഥ ലക്ഷ്യവും ഏതൊക്കെ സ്ഥാപനങ്ങള്‍ ഇതില്‍ പങ്കാളികളായെന്നും സംബന്ധിച്ച കൂടുതല്‍ അന്വേഷണം പുരോഗമിക്കുന്നു. രാജ്യത്ത് കോവിഡിനെകുറിച്ച് വ്യാജവിവരങ്ങള്‍ പങ്കിടുന്നത് കുറ്റകരമാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി.
ടെലിവിഷനിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും ഇത് സംബന്ധിച്ച് പുറത്തുവന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി നേരത്തെ തന്നെ അറിയിച്ചിരുന്നു.
Post Your Comments