തിരുവനന്തപുരം: കൊല്‍ക്കത്തയുടെ ഐപിഎല്‍ ടീമില്‍ ബിജെപി നേതാവ് സന്ദീപ് വാര്യര്‍. ബോളർമാരുടെ നിരയിലാണ് അദ്ദേഹം ഇടം നേടിയത്. കൊൽക്കത്ത ടീമിലെ മലയാളി താരം സന്ദീപ് വാരിയരുടെ സ്ഥാനത്താണ് ആളുമാറി ബിജെപി നേതാവ് ഇടംപിടിച്ചത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ ബിജെപി നേതാവ് സന്ദീപ് വാര്യര്‍ ഇതിന്റെ സ്‌ക്രീന്‍ഷോട്ട് ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. സെല്‍ഫ് ട്രോള്‍ എന്ന ഹാഷ്ടാഗോടു കൂടിയാണ് സന്ദീപ് ഇക്കാര്യം ഫേസ്ബുക്കില്‍ പങ്കുവച്ചത്.
Read also: തിരുവനന്തപുരത്തെ ബി.ജെ.പി കൗൺസിലറെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ യുഎഇയിലേക്ക് മാറ്റിയ ഐപിഎൽ 13–ാം സീസണിനായി ടീമംഗങ്ങൾ കഴിഞ്ഞ ദിവസം എത്തിയിരുന്നു. ഇപ്പോള്‍ താരങ്ങളെല്ലാം ക്വറന്റീനില്‍ കഴിയുകയാണ്. അടുത്ത മാസം 19 മുതൽ നവംബർ 10 വരെയാണ് ഐപിഎൽ അരങ്ങേറുന്നത്.
Post Your Comments