കരുവന്നൂർ ബാങ്കിന് കേരള ബാങ്ക് 50 കോടി നൽകുമെന്ന വാർത്ത നിക്ഷേപക രോഷം തണുപ്പിക്കാൻ സിപിഎം കേന്ദ്രങ്ങളിൽ നിന്നുൽപ്പാദിപ്പിക്കുന്ന വ്യാജ ക്യാപ്സ്യൂൾ ആണെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യർ.
കുറിപ്പ് പൂർണ്ണ രൂപം,
കരുവന്നൂർ ബാങ്കിന് കേരള ബാങ്ക് 50 കോടി നൽകുമെന്ന വാർത്ത നിക്ഷേപക രോഷം തണുപ്പിക്കാൻ സിപിഎം കേന്ദ്രങ്ങളിൽ നിന്നുൽപ്പാദിപ്പിക്കുന്ന വ്യാജ ക്യാപ്സ്യൂൾ ആണ് .
നഷ്ടത്തിലായ ബാങ്കിനെ ബെയിൽ ഔട്ട് ചെയ്യാൻ ആർബി ഐ പെർമിഷൻ വേണം. അല്ലാതെ പിണറായി വിജയനും കണ്ണനും രാമനിലയത്തിൽ വച്ച് തീരുമാനിച്ചാൽ ബെയിൽ ഔട്ട് പാക്കേജ് നടപ്പിലാകില്ല.
read also: 2000 രൂപ നോട്ടുകൾ ബാങ്കുകളിൽ തിരികെ നൽകാനുള്ള സമയപരിധി നീട്ടിയേക്കും, സൂചന നൽകി ആർബിഐ
യെസ് ബാങ്കിൽ എസ്ബിഐ മുതലൽ ഫെഡറൽ ബാങ്ക് വരെ നിക്ഷേപമിറക്കിയത് റിസർവ് ബാങ്ക് അനുമതിയോടെ ഓഹരിയിലാണ് . ഇവിടെ ആർബിഐ പെർമിഷൻ ഇല്ല ,കിട്ടാനും പോകുന്നില്ല . കാരണം കേരള ബാങ്ക് ഏത് വകുപ്പിൽ പണം കൊടുക്കും ? ക്ലൈൻറ് എന്ന നിലയിൽ കരിവന്നൂർ ബാങ്കിന്റെ KYC ഡിസ്പ്യൂട്ടഡ് ആണ് .
മറ്റൊന്ന് നിലവിൽ ഇഡി അന്വേഷിക്കുന്ന കരിവന്നൂർ കേസിൽ ആരോപണ വിധേയനാണ് കേരള ബാങ്ക് വൈസ് പ്രസിഡണ്ട് കണ്ണൻ . കണ്ണൻ ഉൾപ്പെട്ട സമിതി എങ്ങനെ കരിവന്നൂരിനെ ബെയിൽ ഔട്ട് ചെയ്യാനുള്ള തീരുമാനമെടുക്കും ?
50 കോടി പോയിട്ട് 50 പൈസ കരുവന്നൂർ ബാങ്കിന് നൽകാൻ കേരള ബാങ്കിന് കഴിയില്ല .
Post Your Comments