പാലക്കാട്: സംസ്ഥാനത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറ വെച്ചതില്‍ അഴിമതിയുണ്ടെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യര്‍. കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഭരണം ക്ലെപ്‌റ്റോക്രസിക്ക് ഉദാഹരണമാണെന്ന് ലോകത്തെ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലെ ഭരണം ചൂണ്ടിക്കാട്ടി അദ്ദേഹം പറയുന്നു. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സാധാരണക്കാര്‍ക്ക് അറിയാത്ത ക്ലെപ്‌റ്റോക്രസിയുടെ അര്‍ത്ഥത്തെ കുറിച്ച് പറയുന്നത്.
ലോകത്തെ കുപ്രസിദ്ധരായ ക്ലെപ്റ്റോക്രാറ്റുകളെല്ലാം അവര്‍ കൊള്ള ചെയ്ത പണം സൂക്ഷിക്കുന്നത് ദുബായ് പോലെയുള്ള ചില സ്ഥലങ്ങളിലാണ് . ഇപ്പൊ കാര്യങ്ങള്‍ക്കൊക്കെ ഒരു വ്യക്തത വന്നല്ലോ അല്ലേ ?എന്നാണ് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ അദ്ദേഹം ചോദിക്കുന്നത്.
Read Also: ഷൂട്ടിങ്ങിനിടെ നടൻ വിക്രമിന് അപകടം, ഗുരുതര പരിക്ക്, സർജറി ഉടൻ
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം..
‘ശശി തരൂര്‍ പോലും പറയാത്ത , എന്നാല്‍ കാലിക പ്രസക്തമായ ഒരു ആംഗലേയ പദം പരിചയപ്പെടുത്താം . Kleptocracy (ക്ലെപ്‌റ്റോക്രസി ) . ഒരു ഭരണാധികാരി തന്നെ നാടിന്റെ സ്വത്ത് കൊള്ള ചെയ്യാന്‍ തന്റെ ബന്ധുക്കള്‍ക്ക് സൗകര്യം ചെയ്തു കൊടുക്കുകയും നാട് കൊള്ളയടിക്കുകയും ചെയ്യുന്ന അവസ്ഥയെ ആണ് ക്ലെപ്‌റ്റോക്രസി എന്ന് പറയുന്നത് . കള്ളന്‍ തന്നെ ഭരണാധികാരിയാവുക എന്നതാണ് ക്ലെപ്‌റ്റൊക്രസിയുടെ വ്യാഖ്യാനം .
ലോകത്തെ പ്രധാന ക്ലെപ്‌റ്റോക്രസികളില്‍ ഒന്നായി ക്യൂബയിലെ കമ്മ്യൂണിസ്റ്റ് ഭരണത്തെ വിലയിരുത്തിയിരുന്നു . കാസ്‌ട്രോ സഹോദരന്മാര്‍ വന്‍ തോതില്‍ സമ്പന്നരാകുകയും ക്യൂബ നശിച്ച് നാറാണക്കല്ലെടുക്കുകയും ചെയ്തു’.
‘ഉത്തര കൊറിയയിലെ കിം ജോംഗ് ഉന്നിന്റെ കുടുംബവും ക്ലെപ്‌റ്റോക്രസിയുടെ ഉദാഹരണമാണ് . ഭരണ സംവിധാനം ഉപയോഗിച്ച് നാടിനെയും നാട്ടുകാരെയും കഷ്ടപ്പെടുത്തുമ്പോഴും ഉത്തര കൊറിയന്‍ കമ്മ്യൂണിസ്റ്റ് ഏകാധിപതിയുടെ കുടുംബം തടിച്ച് കൊഴുക്കുന്നു . ചൈനീസ് ഭരണകൂടത്തിലും ക്ലെപ്‌റ്റോക്രസി ഉള്ളതായി ആക്ഷേപങ്ങളുണ്ട് . ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാക്കളുടെ കുടുംബങ്ങള്‍ ഭരണം ദുരുപയോഗിച്ച് ശതകോടീശ്വരന്മാരായി മാറി’.
‘സോവിയറ്റ് കമ്മ്യൂണിസ്റ്റ് ഭരണവും ക്ലെപ്‌റ്റൊക്രസി ആയിരുന്നു . സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ നാടിന്റെ സമ്പത്ത് കൊള്ളയടിച്ചു , അതേ സമയം ജനങ്ങളെ പട്ടിണിപ്പാവങ്ങളാക്കി മാറ്റി’.
‘ഇനി നമ്മുടെ നാട്ടിലേക്ക് വരാം . എഐ കാമെറാ അഴിമതിയുമായി ബന്ധപ്പെട്ട് ഇന്നലെ മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാപിതാവും ആരോപണ വിധേയനായിരിക്കുന്നു . നേരത്തെ മുഖ്യമന്ത്രിയുടെ മകളും കുടുംബവുമെല്ലാം മറ്റ് അഴിമതിയുമായി ബന്ധപ്പെട്ട് ആരോപണ വിധേയരാണ് . മുഖ്യമന്ത്രിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനായിരുന്ന പ്രിന്‍സിപ്പല്‍ സെക്രട്ടറി അടക്കം അഴിമതിക്കേസില്‍ ജയിലിലാണ്’.
‘ഒരേ സമയം ജനങ്ങളെ , സകല നിത്യോപയോഗ സാധനങ്ങള്‍ക്കും വില വര്‍ദ്ധിപ്പിച്ചും നികുതികളും സര്‍ക്കാര്‍ ഫീസുകളും ക്രമാതീതമായി വര്‍ധിപ്പിച്ചും പിഴിയുകയും അങ്ങനെ സര്‍ക്കാരിന് ലഭിക്കുന്ന കോടിക്കണക്കിന് രൂപയുടെ വരുമാനം അഴിമതിക്കായി ഡിസൈന്‍ ചെയ്ത എഐ ക്യാമറ പോലെയുള്ള പ്രോജക്ടുകളിലൂടെ സ്വന്തം കുടുംബത്തിലേക്ക് റൂട്ട് ചെയ്യുകയും ചെയ്യുന്ന കേരളത്തിന്റെ ഭരണാധികാരിയെ ക്ലെപ്റ്റോക്രാറ്റ് എന്നല്ലേ വിളിക്കേണ്ടത് ? കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഭരണവും ക്ലെപ്‌റ്റോക്രസിയുടെ ഒന്നാന്തരം ഉദാഹരണമാണ് .
ലോകത്തെ കുപ്രസിദ്ധരായ ക്ലെപ്റ്റോക്രാറ്റുകളെല്ലാം അവര്‍ കൊള്ള ചെയ്ത പണം സൂക്ഷിക്കുന്നത് ദുബായ് പോലെയുള്ള ചില സ്ഥലങ്ങളിലാണ് . ഇപ്പൊ കാര്യങ്ങള്‍ക്കൊക്കെ ഒരു വ്യക്തത വന്നല്ലോ അല്ലേ?’
Post Your Comments