Latest NewsKeralaNews

ബീവറേജും ലോട്ടറിയും യൂസഫലിയും ഇല്ലായിരുന്നെങ്കിൽ കേരളം എന്തു ചെയ്തേനെ ? വല്ലാത്ത ജാതി നവകേരളം: സന്ദീപ് വാര്യർ

സ്വകാര്യ മേഖലയിലും വൻകിട ഇൻവെസ്റ്റ്മെൻറ് , ആപ്പിൾ ഉൾപ്പെടെ നടത്തിയിരിക്കുന്നു .

നരേന്ദ്രമോദി സർക്കാർ പൂർണ്ണമായോ ഭാഗികമായോ ഇൻവെസ്റ്റ് ചെയ്യാതെ കേരളം തനത് വിഭവസമാഹരണത്തിലൂടെ നടപ്പിലാക്കിയ ഏതെങ്കിലുമൊരു മെഗാ വികസന പദ്ധതി കഴിഞ്ഞ പത്തു വർഷക്കാലത്തിനുള്ളിൽ പൂർണ്ണമായും നടപ്പാക്കിയത് ചൂണ്ടിക്കാണിക്കാമോ എന്ന് ബിജെപി നേതാവ് സന്ദീപ് വാര്യർ.

read  also:ഇത്രയും അസഹിഷ്ണുത പുലർത്തുന്ന ഒരാളാണ് കേരളത്തിന്റെ മുഖ്യമന്ത്രി എന്നത് മുഴുവൻ മലയാളികൾക്കും അപമാനകരം: കെ സുരേന്ദ്രൻ

കുറിപ്പ്

ഗെയിൽ, ഐഐടി, ദേശീയ പാത വികസനം, റെയിൽവേ സ്റ്റേഷനുകളുടെ നവീകരണം, വന്ദേ ഭാരത് ട്രെയിനുകൾ , കൊച്ചി മെട്രോ വിപുലീകരണം, വിഴിഞ്ഞം പോർട്ട്, കൊച്ചി സ്മാർട്ട് സിറ്റി പ്രൊജക്ട്, അമൃത് നഗരവികസന പദ്ധതി , ജൽ ജീവൻ മിഷൻ..

നരേന്ദ്രമോദി സർക്കാർ പൂർണ്ണമായോ ഭാഗികമായോ ഇൻവെസ്റ്റ് ചെയ്യാതെ കേരളം തനത് വിഭവസമാഹരണത്തിലൂടെ നടപ്പിലാക്കിയ ഏതെങ്കിലുമൊരു മെഗാ വികസന പദ്ധതി (അഞ്ഞൂറ് കോടിക്ക് മേലെ ഇൻവെസ്റ്റുമൻറ് ഉള്ളവ) കഴിഞ്ഞ പത്തു വർഷക്കാലത്തിനുള്ളിൽ പൂർണ്ണമായും നടപ്പാക്കിയത് ചൂണ്ടിക്കാണിക്കാമോ ? ഇനി സ്വകാര്യ മേഖലയിൽ കഴിഞ്ഞ പത്തുവർഷക്കാലത്തിനിടക്ക് അഞ്ഞൂറ് കോടിക്ക് മേൽ എത്ര നിക്ഷേപങ്ങൾ വന്നിട്ടുണ്ട് ? അതിലൂടെ എത്ര പേർക്ക് തൊഴിൽ കിട്ടി ?

തൊട്ടപ്പുറത്ത് തമിഴ്നാട്ടിലും ആന്ധ്രയിലും കർണാടകയിലും തെലങ്കാനയിലുമെല്ലാം അതത് സംസ്ഥാനങ്ങൾ വികസന പദ്ധതികൾ ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്യുന്നുണ്ട് . സ്വകാര്യ മേഖലയിലും വൻകിട ഇൻവെസ്റ്റ്മെൻറ് , ആപ്പിൾ ഉൾപ്പെടെ നടത്തിയിരിക്കുന്നു .

ബീവറേജും ലോട്ടറിയും യൂസഫലിയും ഇല്ലായിരുന്നെങ്കിൽ കേരളം എന്തു ചെയ്തേനെ ?
വല്ലാത്ത ജാതി നവകേരളം .

shortlink

Related Articles

Post Your Comments

Related Articles


Back to top button