Latest NewsKeralaNews

മുഖ്യമന്ത്രിയുടെ ഇഫ്താര്‍ സംഗമത്തില്‍ ലോകായുക്ത ന്യായാധിപനും : സന്ദീപ് വാര്യര്‍

പാലക്കാട്:  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വക മാറ്റിയെന്ന കേസില്‍ ഒരു വര്‍ഷത്തോളം എടുത്ത് വാദം പൂര്‍ത്തിയാക്കിയ ശേഷം ലോകായുക്ത വീണ്ടും ഫുള്‍ ബഞ്ചിന് വിട്ടിരുന്നു. ഇത് മുഖ്യമന്ത്രി പിണറായി വിജയനെ രക്ഷിക്കാനാണെന്ന് വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇപ്പോള്‍ അത് ശരിയാണെന്ന് തെളിവ് നിരത്തി രംഗത്ത് വന്നിരിക്കുകയാണ് ബിജെപി നേതാവ് സന്ദീപ് വാര്യര്‍. തന്റെ ഫേസ്ബുക്കിലാണ് മുഖ്യമന്ത്രിയുടെ ഇഫ്താര്‍ സംഗമത്തില്‍ ലോകായുക്ത ന്യായാധിപനും പങ്കെടുത്തിരുന്നു എന്നതിന്റെ ഫോട്ടോ സഹിതം തെളിവ് പുറത്തുവിട്ടത്.

Read Also: ലൈംഗിക തൊഴിലാളിയായ ഭാഗ്യലക്ഷ്മിയുമായി 3 വർഷത്തെ പ്രണയം, കൂട്ടുകാർക്കൊപ്പം ചേർന്ന് കാമുകനെ കൊന്ന് യുവതി

‘ന്യായാധിപന്മാര്‍ നീതിമാന്മാരായിരിക്കുക മാത്രമല്ല, നീതിമാന്മാരാണെന്ന തോന്നല്‍ പൗരന്മാര്‍ക്കു സൃഷ്ടിക്കുക കൂടി വേണം. നാഴി അരി എവിടെയെങ്കിലുമിട്ടാല്‍ നാണമില്ലാതെ ഞണ്ണാന്‍ എത്തുന്നവനാകരുത് ന്യായാധിപന്‍’ സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button