Latest NewsKeralaNews

എം.വി ഗോവിന്ദന്‍ നയിച്ച ജനകീയ യാത്രയ്ക്ക് ഉപയോഗിച്ചത് ഹരികൃഷ്ണന്‍സ് സിനിമ റിലീസിംഗ് തന്ത്രം: സന്ദീപ് ജി വാര്യര്‍

ജനങ്ങളെ ഭിന്നിപ്പിച്ച് നേട്ടമുണ്ടാക്കാന്‍ സിപിഎമ്മിനെ കണ്ടു പഠിക്കണം

പാലക്കാട്: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നയിച്ച ജനകീയ പ്രതിരോധ യാത്രയില്‍ ഉപയോഗിച്ചത് ഹരികൃഷ്ണന്‍സ് സിനിമയുടെ റിലീസിംഗ് തന്ത്രമാണെന്ന് ബിജെപി നേതാവ് സന്ദീപ് ജി വാര്യര്‍. മതവും ജാതിയുമൊക്കെ കൃത്യമായി ഉപയോഗിച്ച് വര്‍ഗീയ അടിസ്ഥാനത്തില്‍ ജനങ്ങളെ ഭിന്നിപ്പിച്ച് നേട്ടമുണ്ടാക്കാന്‍ സിപിഎമ്മിനെ കണ്ട് പഠിക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. തന്റെ ഫേസ്ബുക്ക് കുറിപ്പിലാണ് തെളിവ് സഹിതം സന്ദീപ് വാര്യര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

Read also: റാപ്പിഡ് മെട്രോ സ്‌റ്റേഷൻ നിർമാണം നടക്കുന്നതിന് സമീപം മനുഷ്യശരീര ഭാഗങ്ങൾ വെട്ടിനുറുക്കിയ നിലയിൽ: അന്വേഷണം 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..

സിപിഎമ്മിന്റെ ജാഥ ഇന്നലെ അവസാനിച്ചല്ലോ. പല സ്ഥലങ്ങളിലെയും പ്രസംഗങ്ങള്‍ കണ്ടപ്പോള്‍ ഹരികൃഷ്ണന്‍സ് സിനിമ റിലീസിങ്ങിന് ഉപയോഗിച്ച മോഡസ് ഓപ്പറാണ്ടി ആണ് അനുഭവപ്പെട്ടത് . മുസ്ലിം സ്വാധീന പ്രദേശങ്ങളില്‍ കടുത്ത മുസ്ലിം വര്‍ഗീയത മാനവികതയുടെ ആവരണത്തില്‍ വിളമ്പാന്‍ കെ.ടി ജലീല്‍ . ജോലാര്‍പേട്ട വഴി പോകുന്ന കേരള എക്‌സ്പ്രസ്സ് കാസര്‍ഗോഡ് വഴിക്ക് തിരിച്ച് വിട്ട് കേരളം കഴിയുമ്പോള്‍ തിരുവസ്ത്രം ഊരിവച്ച് യാത്ര ചെയ്യുന്ന കന്യാസ്ത്രീകളുടെ കള്ളക്കഥയുമായി ക്രൈസ്തവ വികാരം ആളിക്കത്തിക്കാന്‍ ജൈക്ക് . ക്ഷേമ പെന്‍ഷന്‍ നിര്‍ത്താന്‍ നിര്‍മ്മല സീതാരാമന്‍ ആവശ്യപ്പെട്ടു തുടങ്ങിയ ഗുണ്ടുകളുമായി അധസ്ഥിത ജനവിഭാഗത്തെ ആശങ്കപ്പെടുത്താന്‍ പി.കെ ബിജു , സവര്‍ണ വിഭാഗത്തെ സന്തോഷിപ്പിക്കാന്‍ സ്വരാജും സുജാതയും . മതവും ജാതിയുമൊക്കെ കൃത്യമായി പ്രയോഗിച്ച് വര്‍ഗീയാടിസ്ഥാനത്തില്‍ ജനങ്ങളെ ഭിന്നിപ്പിച്ച് നേട്ടമുണ്ടാക്കാന്‍ സിപിഎമ്മിനെ കണ്ട് പഠിക്കണം .

shortlink

Related Articles

Post Your Comments

Related Articles


Back to top button