Latest NewsNewsKuwait

കുവൈത്തില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്: രണ്ടാഴ്ച കൊണ്ട് 35,000 പേര്‍ നാട്ടിലെത്തും

കുവൈത്ത് സിറ്റി: കുവൈത്തില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്. ഈ മാസം 18 മുതല്‍ 31 വരെ 35,000 പ്രവാസികള്‍ നാട്ടിലെത്തുമെന്നാണ് റിപ്പോർട്ട്. പതിനാലോളം വിമാന സര്‍വീസുകളാണ് വിവിധ ഇന്ത്യന്‍ നഗരങ്ങളിലേക്ക് ഓരോ ദിവസവുമുള്ളത്. കുവൈത്തിലെയും ഇന്ത്യയിലെയും സിവില്‍ ഏവിയേഷന്‍ അതോരിറ്റികള്‍ തമ്മിലുണ്ടാക്കിയ ധാരണ പ്രകാരം 160 വിമാന സര്‍വീസുകളുണ്ടാകുമെന്നാണ് സൂചന. ഇതിലൂടെ ശരാശരി 2500ഓളം യാത്രക്കാര്‍ക്ക് ദിവസവും യാത്ര ചെയ്യാനാവും.

Read also: കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് സിപിഎം ലീഗ് പ്രവര്‍ത്തകരുടെ കൂട്ടത്തല്ല്: എല്ലാവരും ക്വറന്‍റീനില്‍ പോകണമെന്ന് കളക്ടര്‍

പ്രധാനമായും അമൃത്‍സര്‍, ഹൈദരാബാദ്, ചെന്നൈ, കൊച്ചി, കോഴിക്കോട്, ബംഗളുരു എന്നിവിടങ്ങളിലേക്കായിരിക്കും കൂടുതല്‍ വിമാന സർവീസുകൾ ഉള്ളത്. കുവൈത്ത് എയര്‍ലൈനുകള്‍ വഴി 1250ഓളം പേരും അത്ര തന്നെ പേര്‍ ഇന്ത്യന്‍ വിമാനങ്ങള്‍ വഴിയും ദിവസേന ഈ നഗരങ്ങളിലേക്ക് മടങ്ങുമെന്നാണ് കുവൈത്തിലെ അല്‍ ഖബസ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button