KeralaLatest NewsNews

കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് സിപിഎം ലീഗ് പ്രവര്‍ത്തകരുടെ കൂട്ടത്തല്ല്: എല്ലാവരും ക്വറന്‍റീനില്‍ പോകണമെന്ന് കളക്ടര്‍

കോഴിക്കോട്: പേരാമ്പ്ര മത്സ്യമാര്‍ക്കറ്റില്‍ മത്സ്യവില്‍പനയുമായി ബന്ധപ്പെട്ട് ഇരു വിഭാഗങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കം കൂട്ടത്തല്ലിൽ അവസാനിച്ചു. മീന്‍വില്‍പ്പനയുമായി ബന്ധപ്പെട്ടാണ് സിപിഎം ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായത്. മീന്‍ വില്‍ക്കാനെത്തിയവരെ ലീഗ് പ്രവര്‍ത്തകര്‍ കച്ചവടം നടത്താന്‍ അനുവദിച്ചിച്ചില്ല. തുടര്‍ന്ന് പ്രാദേശിക നേതാക്കളുടെ നേതൃത്വത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ കൂട്ടമായെത്തി മാര്‍ക്കറ്റിലുള്ളവരെ മര്‍ദ്ദിക്കുകയായിരുന്നു. ഇതോടെ കൂട്ടത്തല്ലായി.

Read also: നെഹ്‍റു– ഗാന്ധി കുടുംബം ഇതുവരെ വീണിട്ടില്ല: ഗാന്ധി കുടുംബത്തിന് പുറത്തുനിന്നുള്ളയാൾ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് വരുന്നതിനെ പ്രിയങ്ക ഗാന്ധി പിന്തുണച്ചോ? വിശദീകരണവുമായി കോൺഗ്രസ്

സംഘര്‍ഷത്തില്‍ 15ലധികം ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അതേസമയം, സംഘര്‍ഷ സ്ഥലത്തുണ്ടായിരുന്നവര്‍ ക്വറന്റീനില്‍ പ്രവേശിക്കണമെന്ന് ജില്ലാ കളക്ടർ ആവശ്യപ്പെട്ടു. കൊവിഡ് രോഗവ്യാപനത്തിന്റെ സാഹചര്യം നിലനില്‍ക്കവെ പേരാമ്പ്രയില്‍ സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കളക്ടർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button