Latest NewsIndiaNews

രാജ്യത്ത് സംസാരിക്കാനും എഴുതാനും ചോദ്യങ്ങള്‍ ഉന്നയിക്കാനും വിയോജിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ടോ? കേന്ദ്രസർക്കാരിനെതിരെ സോണിയ ഗാന്ധി

ന്യൂഡല്‍ഹി: മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശവുമായി സോണിയ ഗാന്ധി. രാജ്യത്ത് സംസാരിക്കാനും എഴുതാനും ചോദ്യങ്ങള്‍ ഉന്നയിക്കാനും വിയോജിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ടോ എന്നും മോദി സര്‍ക്കാര്‍ ജനാധിപത്യ വിരുദ്ധ സര്‍ക്കാരാണെന്നും അവർ ആരോപിച്ചു. സ്വാതന്ത്ര്യം എന്നതുകൊണ്ട് എന്താണ് അര്‍ഥമാക്കുന്നതെന്ന് രാജ്യത്തെ ജനങ്ങള്‍ ഇന്ന് സ്വന്തം മനസാക്ഷിയോട് ചോദിക്കണം. ഉത്തരവാദിത്വമുള്ള പ്രതിപക്ഷ പാര്‍ട്ടിയെന്ന നിലയില്‍ രാജ്യത്തെ ജനാധിപത്യം കോട്ടംതട്ടാതെ നിലനിര്‍ത്താനുള്ള എല്ലാ പരിശ്രമങ്ങളും പോരാട്ടവും കോണ്‍ഗ്രസ് നടത്തുമെന്നും അവര്‍ പ്രസ്താവനയിലൂടെ വ്യക്തമാക്കി.

Read also: യുഎഇയിൽ കോവിഡ് വാക്‌സിൻ എടുത്തവർക്ക് മൂന്ന് മാസത്തേക്ക് പരിശോധനയില്ലാതെ അബുദാബിയിലേക്ക് പ്രവേശിക്കാം

സ്വാതന്ത്ര്യം ലഭിച്ചശേഷം കഴിഞ്ഞ 74 വര്‍ഷമായി നമ്മുടെ ജനാധിപത്യ മൂല്യങ്ങള്‍ പരീക്ഷണങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. അവയ്ക്ക് പക്വത കൈവന്നിരിക്കുന്നു. എന്നാല്‍ ജനാധിപത്യ സംവിധാനത്തിനും ഭരണഘടനാ മൂല്യങ്ങള്‍ക്കും എതിരെയാണ് സര്‍ക്കാര്‍ നിലകൊള്ളുന്നതെന്നാണ് തോന്നുന്നതെന്നും സോണിയ ഗാന്ധി ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button