Latest NewsUAENews

യുഎഇയിൽ കോവിഡ് വാക്‌സിൻ എടുത്തവർക്ക് മൂന്ന് മാസത്തേക്ക് പരിശോധനയില്ലാതെ അബുദാബിയിലേക്ക് പ്രവേശിക്കാം

അബുദാബി: യുഎഇയിൽ കോവിഡ് വാക്‌സിൻ പരീക്ഷണത്തിന് വിധേയരായവർക്ക് മൂന്ന് മാസത്തേക്ക് പരിശോധന കൂടാതെ അബുദാബിയിലേക്ക് പ്രവേശിക്കാൻ അനുമതി. കോവി‍ഡ് പരിശോധനയിൽ നിന്ന് ഇവരെ ഒഴിവാക്കിയതായി അബുദാബി ആരോഗ്യവിഭാഗമാണ് അറിയിച്ചത്. ഓരോരുത്തർക്കും കോവിഡ് പരിശോധന നടത്തിയ ശേഷമാണ് വാക്‌സിൻ എടുക്കുന്നത്. 21ാം ദിവസത്തിൽ രണ്ടാമത്തെ ഡോസ് എടുക്കുന്നതിന് മുൻപും പരിശോധന നടത്തുന്നുണ്ട്.

Read also: മലപ്പുറത്ത് കോവിഡ് ആശങ്കയേറുന്നു ; ഇന്ന് രോഗബാധ സ്ഥിരീകരിച്ചത് 362 പേര്‍ക്ക്, 326 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ

അതേസമയം പനി, തൊണ്ടവേദന, കഫക്കെട്ട് എന്നീ രോഗലക്ഷണങ്ങളുള്ള വൊളന്റിയർമാർ കോവിഡ‍് പരിശോധനയ്ക്കു ഹാജരാകണമെന്ന് ഫെയ്സ്–3 ക്ലിനിക്കൽ ട്രയൽ യുഎഇ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ ഡോ. നവാൽ അഹ്മദ് അൽ കാബി വ്യക്തമാക്കി. അൽഹൊസൻ ആപ്ലിക്കേഷനിൽ വാക്​സീൻ വൊളന്റിയർ എന്നു കാണിച്ചാൽ പ്രവേശനം അനുവദിക്കുമെന്ന് അദ്ദേഹം. കൂട്ടിച്ചേർത്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button