ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍ ദർശനം നടത്തി. 7 മണിയോടെ രാമക്ഷേത്രത്തിൽ ദർശനവും പൂജയും നടത്തിയശേഷം യോഗി ആദിത്യനാഥിനൊപ്പം മോദി ക്ഷേത്ര പരിസരത്ത് റോഡ് ഷോ നടത്തി. ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠയ്ക്ക് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ ദർശനമാണിത്.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ചൂടിലാണ് രാജ്യം. ഗുജറാത്തിൽ മെയ് 7 നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും ശക്തരായ പ്രധാനമന്ത്രി മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും ഗുജറാത്ത് പിന്തുണച്ചിട്ടുണ്ട്. ആയതിനാൽ മൂന്നാമതും ബിജെപിയ്ക്ക് വിജയം ലഭിക്കുമെന്ന ആത്മ വിശ്വാസത്തിലാണ് നേതാക്കന്മാർ.
Post Your Comments