Latest NewsNewsBusiness

ആക്‌സിസ് ബാങ്ക് ക്യൂഐപി വഴി 10,000 കോടി രൂപ സമാഹരിച്ചു

കൊച്ചി: രാജ്യത്തെ മുന്‍നിര സ്വകാര്യ ബാങ്കുകളിലൊന്നായ ആക്‌സിസ് ബാങ്ക് യോഗ്യമായ സ്ഥാപന നിക്ഷേപം (ക്യുഐപി) വഴി 10,000 കോടി രൂപ സമാഹരിച്ചു. നിയന്ത്രണ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായ മൂലധന പര്യാപ്തത കൈവരിക്കാനായാണിത്. ഇതിന് ബാങ്കിന്റെ ഓഹരി ഉടമകളുടെ വാര്‍ഷിക പൊതുയോഗം അനുമതി നല്‍കിയിരുന്നു. രണ്ടു രൂപയുടെ ഓഹരി ഒന്നിന് 420.10 രൂപ എന്ന നിലയിലായിരുന്നു സമാഹരണം.

സമാഹരണത്തിന് ആഗോള, പ്രാദേശിക നിക്ഷേപകരില്‍ നിന്ന് മികച്ച പ്രതികരണമാണു ലഭിച്ചതെന്ന് ആക്‌സിസ് ബാങ്ക് മാനേജിങ് ഡയറക്ടറും സിഇഒയുമായ അമിതാഭ് ചൗധരി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button