
സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുത്തനെ കുറച്ച് രാജ്യത്തെ പ്രമുഖ സ്വകാര്യ മേഖലാ ബാങ്കായ ആക്സിസ് ബാങ്ക്. 2 കോടി രൂപയിൽ താഴെയുള്ള തിരഞ്ഞെടുത്ത കാലയളവിലെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് കുറച്ചിരിക്കുന്നത്. ഇതോടെ, 30 മാസത്തിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് ഇനി കുറഞ്ഞ പലിശ നിരക്ക് മാത്രമേ ലഭിക്കുകയുള്ളൂ. പുതുക്കിയ നിരക്കുകൾ അറിയാം.
7 ദിവസം മുതൽ 45 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 3.50 ശതമാനം പലിശയാണ് ലഭിക്കുക. 46 ദിവസം മുതൽ 60 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാക്കുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് 4.00 ശതമാനം പലിശ ലഭിക്കും. 6 മാസം മുതൽ 9 മാസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 5.75 ശതമാനവും, 9 മാസം മുതൽ ഒരു വർഷത്തിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് 6.00 ശതമാനവുമാണ് പലിശ.
Also Read: കാർ മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു
ഒരു വർഷം മുതൽ 13 മാസത്തിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 6.80 ശതമാനം പലിശ ലഭിക്കും. 13 മാസം മുതൽ 30 മാസത്തിൽ താഴെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 7.10 ശതമാനമാണ്. അതേസമയം, 30 മാസം മുതൽ 10 വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 7.00 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നുണ്ട്. പുതുക്കിയ നിരക്കുകൾ ഓഗസ്റ്റ് 28 മുതൽ പ്രാബല്യത്തിലായി.
Post Your Comments