Latest NewsNewsBusiness

എംഎസ്എംഇകൾക്കായി പുതിയൊരു ബാങ്കിംഗ് പ്ലാറ്റ്ഫോം, ‘നിയോ ഫോർ ബിസിനസ്’ അവതരിപ്പിച്ച് ആക്സിസ് ബാങ്ക്

ഡിഐവൈ സെൽഫ് ഓൺ ബോർഡിംഗ് സംവിധാനത്തിലൂടെ സമ്പൂർണ്ണ ഡിജിറ്റൽ സേവനങ്ങളാണ് ഈ പ്ലാറ്റ്ഫോം മുഖാന്തരം നൽകുന്നത്

ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താൻ പുതിയ ബാങ്കിംഗ് പ്ലാറ്റ്ഫോമായി രംഗത്തെത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ സ്വകാര്യമേഖലാ ബാങ്കായ ആക്സിസ് ബാങ്ക്. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കായി നിയോ ഫോർ ബിസിനസ് എന്ന ബാങ്കിംഗ് പ്ലാറ്റ്ഫോമിനാണ് രൂപം നൽകിയിരിക്കുന്നത്. ഡിഐവൈ സെൽഫ് ഓൺ ബോർഡിംഗ് സംവിധാനത്തിലൂടെ സമ്പൂർണ്ണ ഡിജിറ്റൽ സേവനങ്ങളാണ് ഈ പ്ലാറ്റ്ഫോം മുഖാന്തരം നൽകുന്നത്. എംഎസ്എംഇകളുടെ ബാങ്കിംഗ് ആവശ്യങ്ങൾക്ക് പുറമേ, മറ്റ് ആവശ്യങ്ങൾ നിറവേറ്റാനും ഈ പ്ലാറ്റ്ഫോമിലൂടെ സാധിക്കും. ഉപഭോക്താക്കൾക്ക് മൊബൈൽ, കമ്പ്യൂട്ടർ, ടാബ്‌ലറ്റ് എന്നീ ഉപകരണങ്ങളിൽ നിയോ ഫോർ ബിസിനസ് ബാങ്കിംഗ് പ്ലാറ്റ്ഫോം ലഭ്യമാണ്.

ഉപഭോക്താക്കളുടെ ആവശ്യങ്ങൾ കൃത്യമായി തിരിച്ചറിഞ്ഞ്, അവ ഉറപ്പുവരുത്താൻ ഇതിലൂടെ സാധ്യമാകും. ഡിജിറ്റൽ സെൽഫ് ഓൺ ബോർഡിംഗ്, ബൾക്ക് പേയ്മെന്റുകൾ, ജിഎസ്ടി മാനദണ്ഡങ്ങൾക്ക് അനുസരിച്ചുള്ള ഇൻവോയ്സിംഗ്, പേയ്മെന്റ് ഗേറ്റ് വേ, ഉപഭോക്താക്കളുടെ വിവരങ്ങൾ അറിയിക്കാനുള്ള സൗകര്യം, ഓട്ടോ റീകൺസീലിയേഷൻ, റിക്കറിംഗ് കളക്ഷൻ, ക്യാഷ് ഫോളോ റിപ്പോർട്ടുകൾ തുടങ്ങി നിരവധി സേവനങ്ങൾ ഇതിലൂടെ ലഭ്യമാകും. ആക്സിസ് ബാങ്കിന്റെ നിലവിലുള്ള കറണ്ട് അക്കൗണ്ട് ഉപഭോക്താക്കൾക്കാണ് നിയോ ഫോർ ബിസിനസ് ബാങ്കിംഗ് പ്ലാറ്റ്ഫോമിന്റെ സേവനങ്ങൾ ആസ്വദിക്കാൻ സാധിക്കുക.

Also Read: നിപ ഭീതിയെ തുടര്‍ന്നു കോഴിക്കോട് ജില്ലയില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button