തിരുവനന്തപുരം: ഭക്തര്‍ക്ക് ക്ഷേത്രങ്ങളില്‍ ദര്‍ശനത്തിന് അനുമതി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുളള ക്ഷേത്രങ്ങളിലാണ് നിയന്ത്രണങ്ങളോടെ ദര്‍ശനത്തിന് അനുമതി നല്‍കിയിരിക്കുന്നത്. ചിങ്ങം ഒന്നുമുതല്‍ ഇളവ് അനുവദിക്കാനാണ് തീരുമാനം.
Read Also : ഐഎസ്ആര്‍ഒ ചാരക്കേസ് : നമ്പി നാരായണന് സംസ്ഥാന സര്‍ക്കാര്‍ ഭീമമായ തുക നഷ്ടപരിഹാരം നല്‍കി
ശ്രീകോവിലിന് സമീപമെത്തി ദര്‍ശനം നടത്താന്‍ ഭക്തരെ അനുവദിക്കും. ദര്‍ശനം രാവിലെ ആറുമുതല്‍ വൈകിട്ട് ഏഴുവരെ മാത്രമായിരിക്കും. വിശേഷാല്‍ ഗണപതി ഹോമം നടത്താനും ബോര്‍ഡ് നിര്‍ദേശം നല്‍കി. കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നും ബോര്‍ഡ് നിര്‍ദേശിച്ചിട്ടുണ്ട്.
സാമൂഹിക അകലം, മാസ്‌ക് തുടങ്ങി കോവിഡ് പ്രതിരോധത്തിന് നിര്‍ദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ ഭക്തര്‍ പാലിക്കണം. ഒരേ സമയം ക്ഷേത്രത്തിനകത്ത് അഞ്ച് പേര്‍ക്ക് മാത്രമാണ് ദര്‍ശനം- തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു.
Post Your Comments