KeralaLatest NewsNews

ഐഎസ്ആര്‍ഒ ചാരക്കേസ് : നമ്പി നാരായണന് സംസ്ഥാന സര്‍ക്കാര്‍ ഭീമമായ തുക നഷ്ടപരിഹാരം നല്‍കി

തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസ് , നമ്പി നാരായണന് സംസ്ഥാന സര്‍ക്കാര്‍ ഭീമമായ തുക നഷ്ടപരിഹാരം നല്‍കി. ചാരക്കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട നമ്പി നാരായണനു സംസ്ഥാന സര്‍ക്കാര്‍ 1.3 കോടി രൂപയാണ് നഷ്ടപരിഹാരം നല്‍കിയത്. മുന്‍ ചീഫ് സെക്രട്ടറി കെ. ജയകുമാറിന്റെ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണു നഷ്ടപരിഹാരം നിശ്ചയിച്ചത്.

Read Also : വിനു.വി.ജോണ്‍ അടക്കമുള്ള മോദി വിരുദ്ധരായ കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ സിപിഐയോടും യോടും ജിഹാദികളോടും ചായ്വവുള്ള അര്‍ബന്‍ നക്‌സലുകളാണ് … ഇതൊക്കെ വെറുമൊരു അഭിനയം.. മറ്റാരും അതേറ്റു പിടിയ്‌ക്കേണ്ടെന്ന് ടി.ജി.മോഹന്‍ദാസ്

തിരുവനന്തപുരം സബ് കോടതിയില്‍ നമ്പി നാരായണന്‍ നല്‍കിയ കേസിലെ ഒത്തുതീര്‍പ്പുവ്യവസ്ഥ പ്രകാരമാണു തുക നല്‍കിയത്. നേരത്തെ സുപ്രീം കോടതി നിര്‍ദേശപ്രകാരം 50 ലക്ഷവും മനുഷ്യാവകാശ കമ്മിഷന്റെ നിര്‍ദേശപ്രകാരം 10 ലക്ഷവും നല്‍കിയിരുന്നു. ഇതോടെ നന്പി നാരായണനു സര്‍ക്കാര്‍ 1.9 കോടി രൂപയാണു നഷ്ടപരിഹാരം നല്‍കിയത്.

നഷ്ടപരിഹാരം ആവശ്യപ്പെട്ടു നമ്പി നാരായണന്‍ നല്‍കിയിരുന്ന കേസ് പിന്‍വലിക്കാന്‍ സമ്മതം കാണിച്ച് അദ്ദേഹം സര്‍ക്കാരിന് അപേക്ഷ നല്‍കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button