KeralaLatest NewsNews

സ്വര്‍ണക്കടത്ത് കേസില്‍ ട്വിസ്റ്റ് : പ്രതീക്ഷിയ്ക്കാത്ത മൂന്ന് പേര്‍ കസ്റ്റഡിയില്‍ : മറ്റ് സംസ്ഥാനങ്ങളിലേയ്ക്കും അന്വേഷണം വ്യാപിപ്പിച്ച് എന്‍ഐഎ

ചെന്നൈ: നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ ട്വിസ്റ്റ് , പ്രതീക്ഷിയ്ക്കാത്ത മൂന്ന് പേര്‍ കസ്റ്റഡിയിലായി. കേസുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടില്‍ മൂന്നു പേരെ എന്‍ഐഎ കസ്റ്റഡിയിലെടുത്തു. അനധികൃതമായി എത്തിച്ച സ്വര്‍ണം വില്‍ക്കാന്‍ സഹായിച്ച മൂന്ന് പേരാണ് കസ്റ്റഡിയിലായത്. ട്രിച്ചിയില്‍ നിന്നുളള ഏജന്റുമാരാണ് ഇവര്‍.

read also : സ്വർണ്ണകള്ളക്കടത്തിന് കൂട്ടുനിൽക്കുന്നതാണൊ കേരളാ മോഡൽ: ഭൂപേന്ദ്രയാദവ്

ഇന്നലെ വൈകുന്നേരത്തോടെയാണ് മൂന്നു പേരെയും എന്‍ഐഎ സംഘം കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. കള്ളക്കടത്തിന് നിക്ഷേപകരെ കണ്ടെത്താനും സ്വര്‍ണ്ണം വില്‍ക്കാനും തിരുച്ചിറപ്പള്ളി കേന്ദ്രീകരിച്ചുള്ള സ്വര്‍ണ്ണവ്യാപാരികളുമായി ഈ മൂന്നു ഏജന്റുമാര്‍ ബന്ധപ്പെട്ടു എന്നാണ് അന്വേഷണസംഘം എത്തിയിരിക്കുന്ന നിഗമനം. ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ തിരുച്ചിറപ്പള്ളിയിലെ രണ്ട് സ്വര്‍ണ്ണക്കടകളിലെത്തി എന്‍ഐഎ സംഘം പരിശോധന നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ മൂന്നുപേരെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

അതേസമയം, ഡിഐജി കെ ബി വന്ദനയുടെ നേതൃത്വത്തിലുള്ള സംഘം ചെന്നൈയില്‍ എത്തി മുന്‍ കസ്റ്റംസ് ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടത്തുന്നുണ്ട്. ഇത്തരത്തില്‍ അനധികൃതമായി സ്വര്‍ണ്ണം തമിഴ്‌നാട്ടിലെ വിവിധയിടങ്ങളില്‍ എത്തിച്ച് വില്‍പന നടത്തിയതിന് മുമ്പ് പിടിയിലായവരെക്കുറിച്ച് വിവരങ്ങള്‍ തേടുകയാണ് ലക്ഷ്യം. ഇന്നലെ പിടികൂടിയ മൂന്നുപേരെയും ചെന്നൈയിലെത്തിച്ചെന്നാണ് വിവരം. ഇവരെ ചെന്നെയില്‍ വച്ച് ചോദ്യം ചെയ്യുമെന്നാണ് സൂചന. തമിഴ്‌നാട്, കര്‍ണാടക, പുതുച്ചേരി, ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളിലേക്കും അന്വേഷണം നീളുന്നു എന്ന സൂചനകളാണ് ലഭിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button