![](/wp-content/uploads/2020/08/deer.jpg)
തൃശ്ശൂര്‍: വനത്തിനകത്ത് കയറിയ തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ പരുക്കേറ്റ പുള്ളിമാന്‍ ഗുരുതരാവസ്ഥയില്‍. മികച്ച ചികിത്സ നല്‍കി മാനിന്റെ ജീവന്‍ രക്ഷിക്കാനുള്ള തീവ്ര ശ്രമത്തിലാണ് തൃശ്ശൂരിലെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍. തൃശ്ശൂര്‍ പറവട്ടാനി സംരക്ഷിത വനമേഖലയിലെ വാരിക്കുളം ഭാഗത്താണ് സംഭവം. വനം വകുപ്പിന്റെ പോങ്ങണേങ്ങാട് ഓഫീസിലാണ് മാന്‍ കഴിയുന്നത്.
നായ്ക്കൂട്ടത്തില്‍ നിന്ന് രക്ഷ തേടിയെത്തിയ മാനിനെ നാട്ടുകാരാണ് വനം വകുപ്പ് ഉദ്യോഗസ്ഥരെ ഏല്‍പിച്ചത്. എഴുന്നേറ്റ് നില്‍ക്കാനോ ആഹാരം കഴിക്കാനോ സാധിക്കാത്തത്രയും അവശനാണ് പുള്ളിമാന്‍.പൂര്‍ണമായി സുഖപ്പെട്ടാല്‍ മാനിനെ തിരിച്ച് കാട്ടിലേക്ക് അയയ്ക്കും
Post Your Comments