ഇരിങ്ങാലക്കുട: തെരുവുനായ്ക്കളെ കൊന്ന് തൊലിയും മാംസവും മുറിച്ചെടുത്ത നിലയിൽ കണ്ടെത്തി. നഗരസഭ പരിധിയിൽ 25-ാം ഡിവിഷനിൽ കാട്ടൂർ റോഡിലാണ് സംഭവം.
കഴിഞ്ഞ ദിവസം ആണ് തെരുവുനായയെ തൊലിയും മാംസവും മുറിച്ചെടുത്ത് കൊന്നനിലയിൽ കണ്ടെത്തിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന്, നഗരസഭ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയാണ് നായയുടെ ജഡം കുഴിച്ചിട്ടത്.
അതേസമയം, ഒരാഴ്ചയ്ക്കുള്ളിൽ പ്രദേശത്തു നിന്ന് ഇത്തരത്തിൽ ആറാമത്തെ തെരുവുനായയുടെ ജഡമാണു ലഭിക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിൽ, ദുരൂഹതയുണ്ടെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും നാട്ടുകാർ പറഞ്ഞു.
Post Your Comments