മധ്യപ്രദേശ്: മകന്റെ താടിയെല്ല് കടിച്ചു കീറിയ തെരുവ് നായയുടെ കാലുകള്‍ വെട്ടിമാറ്റിയ സംഭവത്തില്‍ യുവാവിനെതിരെ പൊലീസ് കേസെടുത്തു. ഗ്വാളിയോര്‍ സ്വദേശിയായ സാഗര്‍ വിശ്വാസിനെതിരെയാണ് പൊലീസ് കേസെടുത്തത്. മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. ഒരു മാസം മുമ്പ് സിമറിയാത്തല്‍ ഗ്രാമത്തിലായിരുന്നു സംഭവം.
Read Also : ആലപ്പുഴയ്ക്ക് ഇഷ്ടം റം: കോട്ടയത്തിനും തൃശ്ശൂരിനും ഇഷ്ടം ബ്രാന്‍ഡി, സ്ത്രീകള്‍ കുടിക്കുന്ന ജില്ല ഇതാണ്
പ്രതി തെരുവ് നായയുടെ കാലുകള്‍ വെട്ടിമാറ്റുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് യുവാവ് നായയെ അടിക്കുന്നതും അതിന്റെ കാലുകള്‍ വെട്ടിമാറ്റുന്നതും വീഡിയോയില്‍ വ്യക്തമായിരുന്നു.
മകനെ ആക്രമിച്ച് കുട്ടിയുടെ താടിയെല്ല് കടിച്ചുകീറിയതില്‍ പ്രകോപിതനായാണ് സാഗര്‍ വിശ്വാസ് നായയെ അടിച്ചതെന്ന് ഗ്രാമവാസികള്‍ പറയുന്നു. ഗ്രാമത്തിലെ നിരവധി പേരെ നായ കടിച്ചിട്ടുണ്ട്.
Post Your Comments