കുവൈറ്റ് സിറ്റി : കുവൈറ്റിന്റെ തീരുമാനത്തില്‍ നാട്ടില്‍ കുടുങ്ങിയ പ്രവാസികള്‍ ആശങ്കയില്‍. ഇന്ത്യ ഉള്‍പ്പെടെ 7 രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് കുവൈറ്റ് താത്കാലിമായി യാത്രാനിരോധനം ഏര്‍പ്പെടുത്തിയതാണ് ഇപ്പോള്‍ ആശങ്കയ്ക്ക് കാരണമായത്. ഇതോടെ മാസങ്ങളായി നാട്ടില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ ഉള്‍പ്പെടെ ഒട്ടേറെ പേര്‍ പ്രതിസന്ധിയിലായി.
Read Also : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് തടസ്സം : വന്ദേഭാരത് വിമാനങ്ങൾക്ക് അനുമതി നിഷേധിച്ചു കുവൈറ്റ്
ഫെബ്രുവരിയില്‍ നാട്ടില്‍ വന്നതിന് ശേഷം തിരിച്ചുപോകാനാകാത്തവര്‍ ധാരാളം. അവരില്‍ പലര്‍ക്കും തൊഴില്‍സ്ഥാപനങ്ങളില്‍ ശമ്പളരഹിത അവധി നല്‍കുമെങ്കിലും പിരിച്ചുവിടല്‍ ഭീഷണി നേരിടുന്നവരാണ് അധികവും. ഓഗസ്റ്റില്‍ വിമാന സര്‍വീസ് ആരംഭിക്കുന്നതോടെ തിരിച്ചുപോകാമെന്ന് കരുതിയിരിക്കെയാണു പുതിയ കടമ്പ.
Post Your Comments