Latest NewsNewsIndiaInternational

ചരിത്രത്തിലെ ഏറ്റവും ദുഷ്‌ക്കരമായ പോരാട്ടം കാഴ്ചവെച്ച ധീരസൈനികരുടെ പേരുകള്‍ ഇനി ദേശീയ യുദ്ധസ്മാരകത്തിന്റെ ഭാഗമാകും

20 ധീരബലിദാനികളുടെ പേരുകളാണ് സുവര്‍ണ്ണാ ക്ഷരത്തില്‍ എഴുതിച്ചേര്‍ക്കുക

ഇന്ത്യയുടെ യുദ്ധചരിത്രത്തിലെ ഏറ്റവും ദുഷ്‌ക്കരമായ പോരാട്ടം കാഴ്ചവെച്ച ധീരസൈനികരുടെ പേരുകള്‍ ഇനി ദേശീയ യുദ്ധസ്മാരകത്തിന്റെ ഭാഗമാകും. ചൈനക്കെതിരെ പോരാടിവീണ 20 ധീരബലിദാനികളുടെ പേരുകളാണ് സുവര്‍ണ്ണാ ക്ഷരത്തില്‍ എഴുതിച്ചേര്‍ക്കുക എന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.ലഡാക്കിലെ ഗാല്‍വാന്‍ മലനിരകളില്‍ വീരമൃത്യു വരിച്ച 20 സൈനികരാണ് യുദ്ധചരിത്ര ത്തിന്റെ ഭാഗമായത്.

ജൂണ്‍ 15ന് രാത്രിയിലാണ് ചൈനയുടെ ചതിപ്രയോഗത്തെ ആയുധങ്ങ ളില്ലാതെ നേരിട്ട് ഇന്ത്യ വിജയം നേടിയത്. 100 ലേറെ ചൈനീസ് സൈനികരെയാണ് ഇന്ത്യന്‍ സേന വധിച്ചതെന്ന അനൗദ്യോഗിക കണക്കിനോടും അമേരിക്ക പറഞ്ഞ 45 എന്ന കണക്കി നോടും ചൈന ഇതുവരെ പ്രതികരിച്ചിട്ടില്ല.ഇന്ത്യയുടെ ബലിദാനികളായ സൈനികരെല്ലാം ബീഹാര്‍ റെജിമെന്റിലെ സൈനിക രായിരുന്നു.

കേണല്‍ സന്തോഷ് ബാബു നേതൃത്വം കൊടുത്ത പോരാട്ടത്തിലാണ് ഗാല്‍വാനിലെ 14-ാം പെട്രോള്‍ പോയിന്റില്‍ രാത്രിയില്‍ കനത്ത പോരാട്ടം നടന്നത്.ബിഹാര്‍ റെജിമെന്റിലെ 16 പേരും പഞ്ചാബ് റെജിമെന്റിലെ 3 പേരും മധ്യമേഖലയിലെ 3 പേര്‍ക്കുമൊപ്പം 81 ഫീല്‍ഡ് റെജിമെന്റ് സൈനികരുമാണ് ഒരുമിച്ചു ചൈനക്കെതിരെ പോരാടിയത്. അവരുടെ അതിവേഗത്തിലുള്ള ഇരച്ചുകയറലും പോരാട്ടവുമാണ് ചൈനീസ് സൈന്യത്തിന്റെ അടിതെറ്റിച്ചത്. ഇന്ത്യന്‍ സൈനികരുടെ പോരാട്ട വീര്യം കാര്‍ഗിലിന് ശേഷം സമാനതകളില്ലാത്തതെന്നാണ് ലോകരാഷ്ട്രങ്ങളിലെ പ്രതിരോധ വിഭാഗങ്ങള്‍ വിശേഷിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button