ന്യൂഡൽഹി: ഇന്ത്യയ്ക്കെതിരെയുള്ള നീക്കം ശക്തമാക്കാൻ പുതിയ വഴികളുമായി ചൈന. ഇതിന്റെ പശ്ചാത്തലത്തിൽ ലഡാക്കിലെ ഗാൽവാൻ നദിയുടെ ഗതി മാറ്റാൻ ചൈന ശ്രമം തുടങ്ങിയിട്ടുണ്ട്. ചൈനീസ് ബുൾഡോസറുകൾ ഇതിനായി ഉപയോഗിക്കുന്നതായാണ് സൂചന. ചൈനയുടെ ഭാഗത്തുള്ള നദീതീരത്ത് ഒഴുക്ക് തടസ്സപെടുത്താനാണ് ശ്രമം. ഇതോടെ നദി കലങ്ങി മറിഞ്ഞു ഒഴുകുന്നതായാണ് റിപ്പോർട്ട്. അതേസമയം ചൈന-ഇന്ത്യൻ അതിർത്തിയിൽ നദിയുടെ ഒഴുക്ക് തടയാൻ ഗാൽവാൻ നദിയിൽ ഡാം പണിയുന്നുവെന്ന റിപ്പോർട്ടുകളോട് ചൈന പ്രതികരിച്ചിട്ടില്ല.
Read also: ചൈന വിരുദ്ധ പ്രചാരണം ശക്തം, മിനിറ്റുകൾക്കുള്ളിൽ വിറ്റുതീര്‍ന്നു വണ്‍പ്ലസ് 8 പ്രോ സ്മാർട്ട് ഫോൺ
ഡാം നിർമ്മിക്കാനായി നൂറുകണക്കിന് സൈനികരെയും നിർമാണ സാമഗ്രികളെയും ചൈന കൊണ്ടുവന്നതായി സാറ്റലൈറ്റ് ഇമേജറി കണ്ടെത്തിയതിന് ശേഷമാണ് പിഎഎൽഎ നദിയുടെ ഒഴുക്ക് തടയാൻ ശ്രമം നടക്കുന്നതായി റിപ്പോർട്ടുകൾ വന്നിരിക്കുന്നത്. ഡാം നിർമിക്കുന്ന സൈനികരുടെയും നിർമ്മാണ ഉപകരണങ്ങളുടെയും സാന്നിധ്യം സാറ്റലൈറ്റ് ഇമേജറി കാണിക്കുന്നുണ്ട്. പുതിയ സാറ്റലൈറ്റ് ചിത്രങ്ങളിലാണ് ഈ വിവരമുള്ളത്.
Post Your Comments