Latest NewsNewsIndia

സാഹചര്യത്തിനൊത്ത് ഉയർന്ന് സർക്കാർ പ്രവർത്തിക്കണം:പ്രധാനമന്ത്രിയുടെ വാക്കുകൾ ചൈനയ്ക്ക് തങ്ങളുടെ ഭാഗം ന്യായീകരിക്കാൻ ഉതകുന്നതാകരുത്: മൻമോഹൻ സിംഗ്

ന്യൂഡൽഹി: താഴ്‌വരയിലെ സംഘർഷത്തിൽ വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികർക്ക് നീതി ഉറപ്പാക്കണമെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്. പ്രധാനമന്ത്രിയുടെ ഓരോ വാക്കും കരുതലോടെ വേണം. മോദി അവസരത്തിനൊത്ത് ഉയരണം. ഉറച്ച തീരുമാനങ്ങളും മികച്ച നയതന്ത്രവുമാണ് വേണ്ടത്. തെറ്റായ വിവരങ്ങള്‍ പുറത്തുവിടുന്നത് ഇതിന് പകരമാവില്ല. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ എപ്പോഴും രാജ്യതാൽപര്യമാണ് മുന്നിട്ടുനിൽക്കേണ്ടത്. ചൈനയുടെ ഭീഷണിക്ക് മുന്നിൽ കീഴടങ്ങരുത്. രാജ്യത്തിനു വേണ്ടി ജീവൻ വെടിഞ്ഞ കേണൽ സന്തോഷ് ബാബുവിനും മറ്റു ജവാന്മാർക്കും നീതി ഉറപ്പാക്കുന്നതിന് വേണ്ടി സാഹചര്യത്തിനൊത്ത് പ്രവർത്തിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

Read also:അന്യസമുദായത്തില്‍പ്പെട്ടയാളെ പ്രണയിച്ചു കല്ല്യാണം കഴിച്ച മകളെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും റിട്ട.എസിപി തട്ടികൊണ്ടു പോയി

സർക്കാരിന്റെ എല്ലാ വിഭാഗങ്ങളും ചൈനീസ് വിഷയം ഒരേ രീതിയിൽ കൈകാര്യം ചെയ്യണം. പല തരത്തിലുള്ള സംസാരം രാജ്യതാൽപരത്തിന് ചേർന്നതല്ല. അതിർത്തിയിലെ പ്രശ്നത്തെ രാജ്യം ഒറ്റക്കെട്ടായി നേരിടണം. ഇത് സംബന്ധിച്ച് തെറ്റായ വിവരങ്ങൾ പുറത്തുവിടരുത്. ഉറച്ച തീരുമാനങ്ങളും നയതന്ത്രവുമാണ് ഇപ്പോൾ വേണ്ടത്. കള്ളപ്രചാരണം നയതന്ത്രത്തിന് പകരമാകില്ല. പ്രധാനമന്ത്രിയുടെ വാക്കുകൾ ചൈനയ്ക്ക് തങ്ങളുടെ ഭാഗം ന്യായീകരിക്കാൻ ഉതകുന്നതാവരുത്. അതിർത്തി പ്രശ്നങ്ങളിൽ വിട്ടുവീഴ്ച ചെയ്യരുത്. സർക്കാരിന്റെ ഇപ്പോഴത്തെ തീരുമാനങ്ങൾ ചരിത്രപരമായിരിക്കും. തന്റെ വാക്കുകൾ എന്ത് മാറ്റമാണ് രാജ്യസുരക്ഷയിലും അതിർത്തി വിഷയത്തിലും നയതന്ത്രത്തിലും ഉണ്ടാക്കുകയെന്ന് പ്രധാനമന്ത്രി മനസിലാക്കണമെന്നും മൻമോഹൻ സിംഗ് കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button