ലഡാക്: മൂന്ന് വര്‍ഷം മുമ്പ് ഗല്‍വാനിലുണ്ടായ ഇന്ത്യ-ചൈന സൈനിക ഏറ്റുമുട്ടലിന് പിന്നാലെ വലിയ മുന്നൊരുക്കങ്ങളാണ് നിയന്ത്രണരേഖയില്‍ ഇന്ത്യ നടത്തിയത്. 68,000 സൈനികര്‍, 90 ടാങ്കുകള്‍, 330 ബിഎംപി ഇന്‍ഫന്‍ട്രി ഫൈറ്റിംഗ് വാഹനങ്ങള്‍, റഡാര്‍ സംവിധാനങ്ങള്‍, പീരങ്കി തോക്കുകള്‍ അടക്കമുള്ളവ ഉടന്‍ തന്നെ കിഴക്കന്‍ ലഡാക്കിലേക്ക് എയര്‍ലിഫ്റ്റ് ചെയ്ത് എത്തിച്ചു. ചുരുങ്ങിയ സമയത്തിനുള്ളില്‍ പ്രത്യേക ഓപ്പറേഷനുകള്‍ നടത്തിയാണ് ആയുധങ്ങളും സൈനികരെയും സംഘര്‍ഷബാധിത പ്രദേശത്തേക്ക് എത്തിച്ചത്. പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട ഉന്നത വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്.
Read Also: സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല: ഇന്നത്തെ നിരക്കുകളറിയാം
ഏറ്റുമുട്ടലിന് പിന്നാലെ ഒട്ടേറെ യുദ്ധവിമാനങ്ങളുടെ സ്‌ക്വാഡ്രണുകള്‍ വ്യോമസേന വിന്യസിച്ചിരുന്നു. ഇവര്‍ 24 മണിക്കൂറും നിരീക്ഷണം നടത്തി. എസ്യു-30 എംകെഐയും ജാഗ്വാര്‍ ജെറ്റുകളും രഹസ്യാന്വേഷണ ശേഖരണത്തിനായി വിന്യസിച്ചു. ഇരു രാജ്യങ്ങളും തമ്മില്‍ നടന്ന ഏറ്റവും രൂക്ഷമായ സംഘട്ടനങ്ങളിലൊന്നായിരുന്നു ഗല്‍വാനിലുണ്ടായത്.
അതിര്‍ത്തിയിലെ ചൈനീസ് നീക്കങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ വ്യോമസേന ഒട്ടേറെ റിമോട്ട്ലി പൈലറ്റഡ് എയര്‍ക്രാഫ്റ്റുകള്‍ (ആര്‍പിഎ) വിന്യസിച്ചിരുന്നു.ഇന്നും പല പ്രദേശങ്ങളിലും അതിര്‍ത്തി തര്‍ക്കം തുടരുകയാണ്. അതുകൊണ്ട് തന്നെ ഏത് വെല്ലുവിളിയും നേരിടാന്‍ കരസേനയും വ്യോമസേനയും ഉന്നതതലത്തില്‍ വലിയ തയ്യാറെടുപ്പ് നടത്തിയിട്ടുണ്ട്.
Post Your Comments