ബീജിങ്: ശീതകാല ഒളിമ്പിക്സിന് മുന്നോടിയായി നടന്ന ദീപശിഖപ്രയാണത്തിൽ ചൈനയുടെ ദീപശിഖയേന്തിയത് ഗാൽവാൻ സംഘർഷത്തിൽ പരിക്കേറ്റ കമാൻഡർ. പീപ്പിൾസ് ലിബറേഷൻ ആർമിയുടെ കമാൻഡറായ ക്വി ഫാബോയാണ് ദീപശിഖയേന്തിയത്. ഷിൻജിയാങ് മിലിറ്ററിയിലെ കമാൻഡറായ ഫാബോക്ക് ഗൽവാൻ സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. ഫാബോക്ക് നാലു തവണയാണ് സ്പീഡ് സ്കേറ്റിങ് ചാമ്പ്യനായ വാങ് മെങ്ങിൽ നിന്ന് ദീപശിഖ ഏറ്റുവാങ്ങിയത്. ചൈനീസ് മാധ്യമമായ ഗ്ലോബൽ ടൈംസാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഗാൽവാൻ സംഘർഷത്തിൽ തങ്ങൾക്കുണ്ടായ നഷ്ടം ചൈന മറച്ചു പിടിക്കുകയാണെന്ന റിപ്പോർട്ടുകൾ അടുത്തിടെ പുറത്ത് വന്നിരുന്നു. നാലു സൈനികർ ഗാൽവാൻ സംഘർഷത്തിൽ കൊല്ലപ്പെട്ടുവെന്നാണ് ചൈന അറിയിച്ചത്. എന്നാൽ, 38 സൈനികർ കൊല്ലപ്പെട്ടുവെന്നാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
അതേസമയം, ദീപശിഖ പ്രയാണവുമായി ബന്ധപ്പെട്ട വിവാദത്തിൽ ചൈനക്കെതിരെ വിമർശനവുമായി യു.എസ് സെനറ്റർ ജിം റിഷിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഗാൽവാനിൽ ഇന്ത്യക്കെതിരായ സംഘർഷത്തിൽ പങ്കാളിയായ ആൾക്ക് ദീപശിഖ നൽകിയത് അപമാനകരമാണെന്ന് അദ്ദേഹം പറഞ്ഞു. ഉയിഗുർ മുസ്ലീങ്ങൾക്ക് എതിരെയുള്ള വംശഹത്യയ്ക്ക് സമാനമാണ് ഈ പ്രവർത്തിയെന്ന് ജിം റിഷിച്ച് ചൂണ്ടിക്കാട്ടി.
Post Your Comments