കൊച്ചി : സ്വര്‍ണക്കടത്ത് കേസില്‍ തന്റെ നിലപാടിലുറച്ച് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കരന്. കേസുമായി ഒരു ബന്ധവും ഇല്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കരന്. സ്വപ്ന സുരേഷുമായി വ്യക്തിപരമായ ബന്ധം മാത്രമാണ് ഉണ്ടായിരുന്നത്. എന്‍ഐഎയ്ക്ക് മുമ്പാകെ ഇന്ന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരായപ്പോഴാണ് ശിവശങ്കരന് ഇക്കാര്യം അറിയിച്ചത്.
ഇടനിലക്കാരനായി ഉപയോഗപ്പെടുത്തുന്നത് തിരിച്ചറിഞ്ഞ് അകറ്റി നിര്‍ത്താന്‍ സാധിക്കാതിരുന്നതാണ് തന്റെ വീഴ്്ചയാണെന്നും ശിവശങ്കര്‍ എന്‍ഐഎ ഉദ്യോഗസ്ഥരെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. അതേസമയം സ്വപ്നയില് നിന്ന് 50000 രൂപ കൈപ്പറ്റിയത് കടമായിട്ട് ആണ്. സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായപ്പോള്‍ വാങ്ങിയതാണ്. സ്വര്ണക്കടത്തിനോ മറ്റോ ഇടപെടലുകള്‍ നടത്തിയതിനുള്ള പ്രത്യുപകാരമല്ല. എന്നാല്‍ അത് ഇതുവരെ തിരിച്ചു നല്കാന് ആയിട്ടില്ലെന്നും ശിവശങ്കരന് എന്‍ഐഎ സംഘത്തെ അറിയിച്ചു.
Post Your Comments