കൊച്ചി : സ്വര്‍ണകടത്ത് കേസിലെ പ്രതികള്‍ക്ക് അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമിന്റ ഡി കമ്പനിയുമായി ബന്ധം . സ്വര്‍ണക്കടത്തില്‍ ഇടനിലക്കാരായി പ്രവര്‍ത്തിച്ചത് റമീസും സെയ്ദ് അലവിയുമാണ്. ഇത് സംബന്ധിച്ച് നിര്‍ണായക തെളിവുകളാണ് എന്‍ഐഎയ്ക്ക് ലഭിച്ചിരിക്കുന്നത്. ഡി കമ്പനിയിലെ നദീം ദുബായില്‍ ബ്യൂട്ടിപാര്‍ലര്‍ നടത്തുന്ന സെറീന വഴിയാണ് കേരളത്തിലേയ്ക്കുള്ള ഇടപാടുകള്‍ നടത്തിയതെന്നാണ് പുറത്തുവന്നിരിക്കുന്ന വിവരം. കേരളത്തിലേയ്ക്ക് മാത്രമല്ല മറ്റ് സംസ്ഥാനങ്ങളിലേയ്ക്കും പണം എത്തിച്ചു. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി തമിഴ്‌നാട്ടിലേയ്ക്കും തെലുങ്കാനയിലേയ്ക്കും പണം എത്തിച്ചത് സെയ്ദ് അലവിയാണെന്നാണ് വിവരം
അതേസമയം, സ്വര്‍ണക്കടത്ത് കേസ്, അന്വേഷണം കൂടുതല്‍ പേരിലേയ്ക്ക് കേന്ദ്രീകരിയ്ക്കുന്നു. ഇപ്പോള്‍ ദുബായിലുള്ള, ‘ആനിക്കാട് ബ്രദേഴ്സ്’ എന്നറിയപ്പെടുന്ന 2 പേരാണ് സ്വര്‍ണക്കള്ളക്കടത്തിനു പുറമേ കള്ളപ്പണ ഇടപാടുകളുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലുള്ളത്. മൂവാറ്റുപുഴയിലെ ഒരു വ്യാപാരിയും നിരീക്ഷണത്തിലാണ്. ദുബായിലെ ഹവാല ഇടപാടുകളില്‍ അന്വേഷണ ഏജന്‍സികള്‍ പലവട്ടം പരിശോധനകള്‍ നടത്തിയിട്ടുള്ള മൂവാറ്റുപുഴ സ്വദേശിയുടെ ബന്ധുക്കളാണ് റബിന്‍സും ജലാലും.
Post Your Comments